
റഷ്യ- യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള തന്റെ ഇടപെടലിൽ സംഘർഷം അവസാനിക്കുമോ ഇല്ലെയോ എന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ അറിയണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച ഓവൽ ഓഫീസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ‘മോസ്കോയിൽ ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യതയും അദ്ദേഹം വീണ്ടും ഉയർത്തി. സമാധാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഒരു വശത്തും “ഞാൻ സന്തുഷ്ടനല്ല” എന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരു ആഴ്ച മുമ്പ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി അലാസ്കയിൽ വെച്ച് ട്രംപ് ചർച്ചകൾ നടത്തിയിരുന്നു, എന്നാൽ ഇതുവരെ അദ്ദേഹത്തെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് പ്രേരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.ഇരു രാജ്യങ്ങളും തമ്മിൽ വലിയ എതിർപ്പില്ലാണ്. എന്നാൽ എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാം. രണ്ടാഴ്ചയ്ക്കുള്ളിൽ, ഇതേ കുറിച്ച് വ്യക്തമായി മനസിലാക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നു. അതിന് ശേഷമാകും വലിയ ഉപരോധങ്ങൾ ഏർപ്പെടുത്തണോ അതോ ഒന്നും ചെയ്യാതെ ഇത് നിങ്ങളുടെ പോരാട്ടമാണ് എന്ന് പറയണോയെന്ന് തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.