യുഎസിനെയും ട്രംപിനെയും വീണ്ടും തള്ളി ഇന്ത്യ; ‘ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ല, ചെയ്യേണ്ടതെന്തൊണെന്ന് പാകിസ്ഥാനറിയാം’

ഡല്‍ഹി: കശ്മീര്‍ വിഷയത്തിലെ അമേരിക്കൻ നിലപാട് തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ലെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടിയെന്നും അദ്ദേഹം വ്യക്തമാക്കി. സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നിലപാടിലും മാറ്റമില്ല,. പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രമേ നദീജല കരാറിലെ നിലപാട് ഇന്ത്യ പുനഃപരിശോധിക്കൂ എന്നും വിദേശകാര്യമന്ത്രി അറിയിച്ചു. ഭീകരതയെക്കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചയുള്ളൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും ജയശങ്കർ പറഞ്ഞു.

ചെയ്യേണ്ടതെന്തൊണെന്ന് പാകിസ്ഥാനറിയാം, അത് ചെയ്താൽ മാത്രമേ ചർച്ചയുള്ളൂ. പാക് അധീന കശ്മീരിൽ മാത്രമേ ചർച്ചയുള്ളൂ എന്നതിലും ഇന്ത്യൻ നിലപാട് വ്യക്തമാണെന്നും എസ് ജയശങ്കർ കൂട്ടിച്ചേര്‍ത്തു. ആരാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്ന് വ്യക്തമാണ്. ഭീകരകേന്ദ്രങ്ങൾ മാത്രം ഉന്നമിട്ട് ആക്രമിച്ചതോടെ ഇന്ത്യയുടെ സന്ദേശം വ്യക്തമായിരുന്നു. അവരത് പരിഗണിക്കാതെ ഇന്ത്യയെ ആക്രമിക്കാനാണ് തീരുമാനിച്ചത്. അവരുടെ വ്യോമത്താവളങ്ങൾ അടക്കം 10-ാം തീയതി ആക്രമിക്കപ്പെട്ടതോടെയാണ് അവർ വെടിനിർത്തലിന് അഭ്യർത്ഥിച്ചതെന്നും ജയശങ്കർ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ത്യ – അമേരിക്ക ഉഭയകക്ഷി വ്യാപാരക്കരാറില്‍ ചർച്ചകൾ തുടരുന്നുവെന്ന് എസ് ജയശങ്കർ അറിയിച്ചു. രണ്ട് രാജ്യങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ കരാറിൽ ധാരണയിലെത്തണം. അതാണ് അമേരിക്കയുമായുള്ള വ്യാപാരക്കരാറിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അന്തിമധാരണയാവുന്നത് വരെ ഒരു തരത്തിലും പ്രതികരിക്കാനില്ലെന്നും എസ് ജയശങ്കർ കൂട്ടിച്ചേര്‍ത്തു

More Stories from this section

family-dental
witywide