ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ എക്സി. ഓഫീസര്‍ സുധീഷ് കുമാര്‍ റിമാൻഡിൽ

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല  മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ റിമാന്‍ഡിൽ.  14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ശബരിമലയിലെ കട്ടിളപ്പാളിയിൽ നിന്ന് സ്വര്‍ണം അപഹരിച്ച കേസിലും ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്വര്‍ണം അപഹരിച്ച കേസിലും എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സുധീഷ് കുമാറിനായി എസ് ഐടി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.

സുധീഷ് കുമാറിനെ ഇന്നലെ വൈകിട്ട് മുതൽ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചനയിൽ സുധീഷ് കുമാറിന് പങ്കെന്നു റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നു. ഇത് ചെമ്പ് പാളി എന്ന വ്യാജ രേഖയുണ്ടാക്കാൻ ഗൂഡാലോചന നടത്തി. പാളികൾ അഴിച്ചുമാറ്റുമ്പോൾ തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ലെന്നും  റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു.

വെറും ചെമ്പ് പാളികൾ എന്ന് എഴുതുകയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തു വിടാം എന്ന് ബോർഡിന് തെറ്റായ ശുപാർശ കത്ത് നൽകി. മഹസർ തയ്യാറാക്കിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തി. മഹസ്സറുകളിലും വെറും ചെമ്പ് തകിടുകൾ എന്ന രേഖപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം കൈവശപ്പെടുത്താൻ അവസരം ഒരുക്കിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

Sabarimala gold robbery: Former Ex. Officer Sudheesh Kumar in remand

More Stories from this section

family-dental
witywide