താമ്പാ സേക്രഡ്‌ ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയിൽ മതബോധന വാർഷികവും ഇടവക ദിനവും ആഘോഷിച്ചു

താമ്പാ: സേക്രഡ്‌ ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ മതബോധന വാർഷികവും ഇടവക ദിനവും വർണാഭമായി. ഷിക്കാഗോ  രൂപതാ മതബോധന അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിമ്മി ജെയിംസ്  പരിപാടികൾ ഉദ്‌ഘാടനം ചെയ്‌തു. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ യോഗത്തിൽ അധ്യക്ഷനായിരുന്നു. ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജോബി പൂച്ചുകണ്ടത്തിൽ, റെനിമോൻ പച്ചിലമാക്കിൽ, സിജോയ് പറപ്പള്ളിൽ, സുനി അറക്കപ്പറമ്പിൽ, സനിറ്റാ പൂവത്തുങ്കൽ എന്നിവർ പ്രസംഗിച്ചു. മതബോധന സ്‌കൂൾ പ്രിൻസിപ്പൽ സാലി കുളങ്ങര സ്വാഗതവും സെക്രട്ടറി ഡസ്റ്റിൻ മുടീകുന്നേൽ നന്ദിയും പറഞ്ഞു.

തുടർന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ നടത്തിയ മികവുറ്റ കലാപരിപാടികൾ കാണികൾക്ക് നവ്യ അനുഭവമായിരുന്നു. ജെസ്സി കുളങ്ങര, എബി വെള്ളരിമറ്റം, ഷെർന കല്ലിക്കൽ, ആഗ്നസ് ടോമി, ആഷ്‌ലി പുതുപ്പള്ളിമ്യാലിൽ, അസംറ്റ തെക്കനാട്ട്, ക്രിസ്റ്റി വാലാച്ചിറ, സനിറ്റാ പൂവത്തുങ്കൽ, അലിയ കണ്ടാരപ്പള്ളിൽ എന്നിവർ വിവിധ കലാപരിപാടികളുടെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.  

ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ, മതബോധന സ്‌കൂൾ പ്രിൻസിപ്പൽ സാലി കുളങ്ങര, വൈസ് പ്രിൻസിപ്പൽമാരായ സിസ്‌റ്റർ സാന്ദ്രാ, എബിൻ തടത്തിൽ, കുഞ്ഞുമോൾ പുതുശ്ശേരിൽ, സെക്രട്ടറി ഡസ്റ്റിൻ മുടീകുന്നേൽ, ട്രസ്റ്റിമാരായ ജോസ്‌മോൻ തത്തംകുളം, റെനിമോൻ പച്ചിലമാക്കിൽ, കിഷോർ വട്ടപ്പറമ്പിൽ,  ബേബി മാക്കീൽ, ജെഫ്രി ചെറുതാന്നിയിൽ, ഫുഡ് കോർഡിനേറ്റർ ജിമ്മി കളപ്പുരയിൽ, പ്രോഗ്രാം ചീഫ് കോർഡിനേറ്റർ ജെസ്സി കുളങ്ങര, മതാദ്ധ്യാപകർ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പരിപാടികൾ ക്രമീകരിച്ചു.

More Stories from this section

family-dental
witywide