
ഇടുക്കി: ഇടുക്കിയിലുണ്ട് ഒരു ‘സൂപ്പര്‍ ശരണ്യ’. ലോഡിങ്ങും അണ്‍ലോഡിങ്ങും ഡ്രൈവര്‍ ജോലിയുമൊക്കെ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ് 24 കാരിയായ ശരണ്യ മുത്തു. തടിവെട്ടിയും അത് ചുമന്ന് വണ്ടിയില്‍ കയറ്റിയും തടി നിറച്ച പിക്ക്അപ്പുമായി പെരുമ്പാവൂര്‍ വരെയുള്ള യാത്രയുമൊക്കെ ശരണ്യയുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളാണ്. ഇതൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലുമാണ്.
നെടുങ്കണ്ടം മൈനര്‍ ഉമ്മാക്കട വാഴത്തോപ്പില്‍ ശരണ്യ മുത്തുവിന്റെ അച്ഛന് മുത്തുപ്പെരുമാള്‍ ഡ്രൈവറാണ്. അച്ഛനെ കണ്ടാണ് ശരണ്യയും ഡ്രൈവിങ് ഇഷ്ടപ്പെട്ട് തുടങ്ങിയത്. മൂത്ത സഹോദരന് ശരണും ലോറി ഡ്രൈവറായതോടെ ഇരുവരുടെയും സഹായത്തോടെ പരിശീലനം പൂര്‍ത്തിയാക്കി പതിനെട്ടാം വയസ്സില്‍ ലൈസന്‍സ് ശരണ്യയും ലൈസന്‍സ് എടുത്തു. പിന്നീട് വിവാഹിതയായപ്പോള്‍ ഡ്രൈവറായ ഭര്‍ത്താവ് സൂര്യയും ശരണ്യക്ക് പിന്തുണ നല്കി. ബിരുദപഠനം തുടര്‍ന്നു. തടി മുറിക്കാനും ലോഡിങ്ങിനും അച്ഛനെ സഹായിക്കാനായി ശരണ്യ ബിരുദ പഠനത്തിനിടയിലും സമയം കണ്ടെത്തി.
തന്റെ ജോലിയും ഡ്രൈവിംഗുമൊക്കെ വീഡിയോയി ഇന്സ്റ്റഗ്രാമിലെത്തിയപ്പോള് വന്‍ ഹിറ്റ്. അമ്പതിനായിരത്തോളം ഫോളോവേഴ്സാണ് ഇപ്പോള്‍ ശരണ്യക്കുള്ളത്.