കഴിഞ്ഞ വർഷം 665.15 കോടി, ഇക്കുറി 847 കോടി ; മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ പ്രതിഫലത്തില്‍ വര്‍ധനവ്, നേട്ടമായത് എഐയുടെ കുതിച്ചു ചാട്ടം

വാഷിംഗ്ടണ്‍ : യുഎസ് ടെക് ഭീമന്‍ മൈക്രോസോഫ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ കുതിച്ചുചാട്ടം നടത്തുന്നതിന്റെ പ്രതിഫലനം തെളിയിച്ച് സത്യ നാദെല്ലയുടെ പ്രതിഫലം.

ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ പ്രോക്‌സി ഫയലിംഗ് അനുസരിച്ച്, 2025 സാമ്പത്തിക വര്‍ഷത്തിലെ നാദെല്ലയുടെ മൊത്തം പ്രതിഫലം 22 ശതമാനം ഉയര്‍ന്ന് 96.5 മില്യണ്‍ ഡോളറിലേക്ക് എത്തി. അതായത്, 847.31 കോടി രൂപ. കഴിഞ്ഞ വര്‍ഷം 79.1 മില്യണ്‍ ഡോളറി(665.15 കോടി രൂപ)ല്‍ നിന്നുള്ള കുതിച്ചുചാട്ടമാണ്.

അതേസമയം പുതിയ 847 കോടി രൂപയുടെ പ്രതിഫല പാക്കേജില്‍ അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം ആകെ തുകയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. ബാക്കി 90 ശതമാനവും മൈക്രോസോഫ്റ്റ് ഓഹരികളായാണ് നാദെല്ലയ്ക്ക് ലഭിക്കുക. കൂടാതെ ഇന്‍സെന്റീവുകളും മറ്റും ചേര്‍ന്നാണ് പ്രതിഫലം.

ഈ വര്‍ഷം ഇതുവരെ മൈക്രോസോഫ്റ്റിന്റെ ഓഹരി വില 23 ശതമാനം ഉയര്‍ന്ന് കമ്പനി നേട്ടെ കൊയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍, മൈക്രോസോഫ്റ്റിന്റെ ഓഹരികള്‍ മൂല്യത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ചു, എഐ വിപ്ലവത്തിന്റെ ഏറ്റവും വലിയ വിജയികളില്‍ ഒന്നായി കമ്പനി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കുള്ള മത്സരമുന്നേറ്റത്തിലൂടെ, പ്രത്യേകിച്ച് ഓപ്പണ്‍എഐയുമായുള്ള പങ്കാളിത്തത്തിലൂടെയും അസ്യൂറിന്റെ ക്ലൗഡ് സേവനങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയിലൂടെയുമാണ് മൈക്രോസോഫ്റ്റിന്റെ ഓഹരിയിലെ കുതിച്ചുചാട്ടം. ജൂലൈയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, കമ്പനി 18 ശതമാനം വാര്‍ഷിക വരുമാന വളര്‍ച്ച രേഖപ്പെടുത്തി. ഇത് മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയതായിരുന്നു.

Satya Nadella Gets Rs 847 Crore As Annual Compensation

Also Read

More Stories from this section

family-dental
witywide