
വാഷിംഗ്ടണ്‍ : വിമര്‍ശനാത്മക ട്വീറ്റുകള്‍ക്കു പിന്നാലെ യുഎസ് പൗരന്‍ സാദ് ഇബ്രാഹിം അല്‍മാദിക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കി സൗദി. സോഷ്യല്‍ മീഡിയയില്‍ രാജ്യത്തെ വിമര്‍ശിച്ച സൗദി വംശജനായ അല്‍മാദിയുടെ യാത്രാ വിലക്ക് നീക്കിയതായി അദ്ദേഹത്തിന്റെ കുടുംബം ബുധനാഴ്ച പറഞ്ഞു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യുഎസില്‍ എത്തിയതിനുപിന്നാലെയായിരുന്നു സൗദിയുടെ നിര്‍ണായക നീക്കം.
സാദ് ഇബ്രാഹിം അല്‍മാദി, 2021-ല്‍ സൗദി സന്ദര്‍ശനത്തിനിടെ അഴിമതിയെക്കുറിച്ചും സൗദി കോണ്‍സുലേറ്റില്‍ വെച്ച് വിമത എഴുത്തുകാരന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതിനെക്കുറിച്ചും പരാമര്‍ശിക്കുന്ന ട്വീറ്റുകള്‍ പുറത്തുവിട്ടിരുന്നു. ശേഷം അറസ്റ്റിലാവുകയായിരുന്നു. 2022-ല്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തിയെന്ന കുറ്റത്തിന് അദ്ദേഹത്തിന് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ കീഴില്‍ അമേരിക്കയില്‍ നിന്നുള്ള അപ്പീലുകള്‍ക്ക് ശേഷം 2023 ല്‍ അദ്ദേഹത്തെ വിട്ടയച്ചു, പക്ഷേ രാജ്യം വിടുന്നത് തടഞ്ഞ് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇതോടെ സൗദിയില്‍ താമസിക്കേണ്ടി വന്ന അല്‍മാദിയുടെ യാത്രാ വിലക്കാണ് ഇപ്പോള്‍ നീക്കിയത്. അല്‍മാദി അമേരിക്കയിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.
Saudi Arabia lifts travel ban on US citizen Saad Ibrahim Almadi.















