ആരാധനാലയങ്ങള്‍, സുരക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ഭീകരപ്രവര്‍ത്തനം ; വിദേശ ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ച പൗരന്മാര്‍ക്ക് വധശിക്ഷ നല്‍കി സൗദി

റിയാദ്: ഒരു വിദേശ ഭീകരസംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ച രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. ആരാധനാലയങ്ങളും സുരക്ഷാ ആസ്ഥാനങ്ങളും ലക്ഷ്യമിട്ട ഭീകരവാദ പ്രവര്‍ത്തനത്തിന് പിടിയിലായ ഫഹദ് ബിന്‍ അലി ബിന്‍ അബ്ദുല്‍ അസീസ് അല്‍ വാഷില്‍, അബ്ദുറഹ്‌മാന്‍ ബിന്‍ ഇബ്രാഹിം ബിന്‍ മുഹമ്മദ് അല്‍ മന്‍സൂര്‍ എന്നിവരെയാണ് ശിക്ഷിച്ചത്. ഇത്തരം പ്രവൃത്തി ചെയ്യാന്‍ മുതിരുന്ന ഏതൊരാള്‍ക്കും നിയമപരമായ ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പ്രതികള്‍ക്കെതിരെ സൗദി ശരീഅ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഞായറാഴ്ച ശിക്ഷ നടപ്പാക്കിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്ക് ഹാനികരമാകാന്‍ ലക്ഷ്യമിടുന്ന വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്നാണ് ഇരവരും പ്രവര്‍ത്തിച്ചത്.

കുറ്റകൃത്യങ്ങള്‍, നിരവധി തീവ്രവാദ ഘടകങ്ങള്‍ക്ക് അഭയം നല്‍കല്‍, രാജ്യത്തിന്റെ സുരക്ഷക്കും ജീവനും ദോഷം വരുത്താന്‍ ലക്ഷ്യമിടുന്ന ഒരു ബാഹ്യ ഭീകര സംഘടനയില്‍ ചേരല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് ശിക്ഷയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Saudi Arabia sentences citizens to death for terrorism.

More Stories from this section

family-dental
witywide