
റിയാദ്: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചര്‍ച്ച നടത്തി. ഫോണിലായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം. യുഎസുമായുള്ള ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും ചര്‍ച്ചയിൽ അവലോകനം ചെയ്തു. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ഉദ്യോഗസ്ഥർ ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മറ്റൊരു ഫോൺ സംഭാഷണത്തിൽ, വിദേശകാര്യ സഹമന്ത്രി വലീദ് അൽ ഖുറൈജി യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡുവുമായി പൊതുതാൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. അടുത്ത ആഴ്ചയിലെ മിഡിൽ ഈസ്റ്റ് യാത്രയിൽ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെ സൗദി അറേബ്യ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.