ഭീതിപടർത്തി വഴിയരികിലെ ഭയാനകമായ ടെ‍‍ഡിബിയർ; അന്വേഷണം ആരംഭിച്ച് പൊലീസ്

കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിലെ ഒരു നടപ്പാതയിൽ മനുഷ്യന്റേത് പൊലെയുള്ള തൊലിയും മൂക്കുമുള്ള ഭയാനകമായ ടെഡി ബിയറിനെ കണ്ടെത്തി. ടെഡി ബിയർ കണ്ട് പ്രദേശവാസികളും പൊലീസും ആകെ പരിഭ്രാന്തിയിലായി. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, ഞായറാഴ്ച ബെയർ വാലി റോഡിലെ ഒരു ഗ്യാസ് സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

നടപ്പാതയിൽ ഇരിക്കുന്ന രീതിയിലാണ് ഈ പേടിപ്പെടുത്തുന്ന ടെഡി ബിയറിനെ കണ്ടെത്തിയത്. ടെഡിബിയറിൽ മനുഷ്യസമാനമായ, തുകൽ പോലെയുള്ള ഒരു ചർമ്മം ഉണ്ടായിരുന്നു, അത് വലിച്ചുനീട്ടി ശരീരത്തിൽ ഒട്ടിച്ചിരിക്കുകയും തുന്നിച്ചേർത്തും ഇരുന്നിരുന്നു. കണ്ടാൽ ഏറെ ഭയനാകമായ ഇത് ഏവരെയും പേടിപ്പെടുത്തുന്ന ഒന്നായിരുന്നു. മനുഷ്യമുഖത്തോട് ഏറെ സാമ്യമുള്ള മുഖവും അവയവങ്ങളും ടെഡി ബിയറിൽ തുന്നിച്ചേർത്തതായി കാണാമായിരുന്നു.

ആളുകൾ അറിയിച്ചതോടെ ഉച്ചയോടെ അധികൃതർ സ്ഥലത്ത് എത്തുകയും ടെഡി ഇരുന്ന സ്ഥലത്ത് ക്രെം സീൻ ട്രാപ് കെട്ടുകയും ചെയ്തു. എന്നാൽ നിമിഷനേരങ്ങൾക്കൊണ്ടാണ് ടെഡിയുടെ ഫോട്ടോസും വീഡിയോകളും വൈറലായത്. ഇതോടെ സൗത്ത് കരോലീന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡാർക്ക് സീഡ് ക്രീയേഷൻസ് എന്ന സ്ഥാപനത്തിലെ ഹൊററർ ഇഫക്ട് ആർട്ടിസ്റ്റായ റോബർട്ട് കെല്ലി താനാണ് ഇത് നിർമ്മിച്ചതെന്ന് പറഞ്ഞ് രംഗത്തെത്തി.

സോഷ്യൽമീഡിയയിലൂടെ താനാണ് ഇത് നിർമ്മിച്ചതെന്നും ആ ആഴ്ച ആദ്യം വിക്ടർവില്ലയുള്ള ഉപഭോക്താവിന് ഇത് കൈമാറിയിരുന്നുവെന്നും കെല്ലി പറഞ്ഞു. സാമാനമായ മറ്റു ടെഡിബിയറുകളുടെ ഫോട്ടോ കെല്ലി പങ്കുവെയ്ക്കുകയും ചെയ്തു. ലാറ്റക്സ് കൊണ്ടാണെന്ന് ടെഡി നിർമ്മിച്ചതെന്നും വ്യക്തമാക്കി. ഒരു ഉപഭോക്താവിന് വേണ്ടി കെല്ലി നിർമ്മിച്ചതാണ് ഈ ഭയനാകമായ ടെഡി ബിയറിനെ നിർമ്മിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വൈകീട്ടായിരുന്നു ടെഡിയെ കണ്ടെത്തിയത്.

More Stories from this section

family-dental
witywide