സ്‌കൂൾ യൂണിഫോമുകൾ, ബൈനോക്കുലറുകൾ, വിചിത്രമായ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ… ജെഫ്രി എപ്‌സ്റ്റീന്റെ ഓൺലൈൻ ഷോപ്പിംഗ് വിവരങ്ങൾ പുറത്ത്

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീന്റെ ഓൺലൈൻ ഷോപ്പിംഗ് ശീലങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ യുഎസ് നീതിന്യായ വകുപ്പ് (DOJ) പുറത്തുവിട്ടു. 2014 മുതൽ 2019 വരെയുള്ള കാലയളവിൽ എപ്‌സ്റ്റീൻ ആമസോൺ വഴി വാങ്ങിയ ആയിരത്തിലധികം വസ്തുക്കളുടെ രസീതുകളാണ് പുറത്തുവന്നത്.

പെൺകുട്ടികൾ ധരിക്കുന്ന തരത്തിലുള്ള നാല് സ്‌കൂൾ യൂണിഫോമുകൾ എപ്‌സ്റ്റീൻ ആമസോൺ വഴി വാങ്ങിയിരുന്നു. ഇതിൽ പ്ലീറ്റഡ് സ്കർട്ടുകളും ഫുൾ ബോഡി ഡ്രസ്സുകളും ഉൾപ്പെടുന്നു. തന്റെ വിവിധ ആഡംബര വസതികളിലേക്ക് ഒൻപതോളം ബൈനോക്കുലറുകൾ അദ്ദേഹം ഓർഡർ ചെയ്തിരുന്നു. ഡോണൾഡ് ട്രംപിനെക്കുറിച്ചുള്ള പുസ്തകങ്ങൾ, വ്ലാഡിമിർ നബക്കോവിന്റെ ‘ലോലിത’ എന്ന നോവൽ, തന്റെ സ്വന്തം കഥ പറയുന്ന ‘ഫിൽത്തി റിച്ച്’ (Filthy Rich) എന്ന പുസ്തകത്തിന്റെ അഞ്ച് കോപ്പികൾ എന്നിവ ഇക്കൂട്ടത്തിലുണ്ട്.

ഇക്കൂട്ടത്തിൽ എഫ്.ബി.ഐ ഏജന്റിന്റേത് പോലുള്ള വേഷം, ഒരു തടവുകാരന്റെ വേഷം, ഇസ്രായേൽ പ്രതിരോധ സേനയുടെ പാൻറ്‌സ് എന്നിവയും അദ്ദേഹം വാങ്ങിയിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു.

പ്രോസ്റ്റേറ്റ് മസാജറുകൾ, വാജിനൽ ടൈറ്റനിംഗ് പില്ലുകൾ (Vagifirm), കൂടാതെ ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഇയാൾ ഓർഡർ ചെയ്തിരുന്നു. കളിപ്പാട്ടങ്ങൾ, ശിശുക്കൾക്കുള്ള വസ്ത്രങ്ങൾ എന്നിവയും ഷോപ്പിംഗ് ലിസ്റ്റിലുണ്ട്. ഇവകൂടാതെ, ജങ്ക് ഫുഡ് ഇനങ്ങളായ ട്വിങ്കീസ് (Twinkies), ചോക്ലേറ്റ് ബാറുകൾ, കുക്കീസ് തുടങ്ങിയവയും വലിയ അളവിൽ തന്റെ മാൻഹട്ടനിലെ വീട്ടിലേക്ക് ഓർഡർ ചെയ്തിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു.

എപ്‌സ്റ്റീന്റെ സ്വഭാവത്തെക്കുറിച്ചും താൽപ്പര്യങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ നൽകുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ എന്ന് വിദഗ്ധർ വിലയിരുത്തുന്നു. എപ്‌സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദശലക്ഷക്കണക്കിന് രേഖകളുടെ ഭാഗമായാണ് ഈ വിവരങ്ങളും പുറത്തുവന്നത്.

School uniforms, binoculars, strange clothes, toys… Jeffrey Epstein’s online shopping details revealed

More Stories from this section

family-dental
witywide