കീഴുദ്യോഗസ്ഥയുമായി രഹസ്യ ബന്ധം : സിഇഒയെ പുറത്താക്കി നെസ്ലെ, പടിയിറങ്ങിയത് കമ്പനിയെ നാലുപതിറ്റാണ്ടു നയിച്ച ലോറന്റ് ഫ്രീക്‌സി

ന്യൂഡല്‍ഹി : കീഴുദ്യോഗസ്ഥയുമായി രഹസ്യ ബന്ധം സൂക്ഷിച്ചതിന് സിഇഒ ലോറന്റ് ഫ്രീക്‌സിയെ പുറത്താക്കി നെസ്‌ലെ. ആരോപണം ഉയര്‍ന്നതിനു പിന്നാലെയുണ്ടായ അന്വേഷണത്തിനൊടുവിലാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ആഗോള ഭക്ഷ്യോല്‍പന്ന ബ്രാന്‍ഡായ നെസ്‌ലെ സിഇഒയ്‌ക്കെതിരെ നടപടി എടുത്തത്. ഉപബ്രാന്‍ഡായ നെസ്‌പ്രെസ്സോയുടെ സിഇഒ ഫിലിപ്പ് നവ്‌രാറ്റിലിനെ കമ്പനിയുടെ പുതിയ സിഇഒ ആയി നിയമിക്കുകയും ചെയ്തു.

സമാനമായൊരു സംഭവത്തില്‍ അസ്ട്രോണമര്‍ കമ്പനി സിഇഒ ആന്‍ഡി ബൈറണ്‍ പുറത്തായ സംഭവം ചര്‍ച്ചയായതിനു പിന്നാലെയാണ് കോര്‍പറേറ്റ് ലോകത്തുനിന്ന് സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്.

നെസ്ലെയുടെ മൂല്യങ്ങളും ഭരണനിര്‍വഹണവുമാണ് കമ്പനിയുടെ അടിത്തറ. വര്‍ഷങ്ങളുടെ സേവനത്തിന് ലോറന്റ് ഫ്രീക്‌സിക്ക് നന്ദി അറിയിക്കുന്നു എന്നും കമ്പനി ചെയര്‍മാന്‍ പോള്‍ ബള്‍ക്ക് പറഞ്ഞു. കമ്പനിയുടെ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതെ കീഴുദ്യോഗസ്ഥയുമായി രഹസ്യ പ്രണയബന്ധത്തിലേര്‍പ്പെട്ടതിനാണ് ലോറന്റ് ഫ്രീക്‌സിയെ പുറത്താക്കിയതെന്ന് വ്യക്തമാക്കിതന്നെയായിരുന്നു പുറത്താക്കല്‍. കഴിഞ്ഞ നാലു പതിറ്റാണ്ടോളം നെസ്ലെയ്ക്ക് വേണ്ടി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ലോറന്റ്.ന്യൂഡല്‍ഹി : കീഴുദ്യോഗസ്ഥയുമായി രഹസ്യ ബന്ധം സൂക്ഷിച്ചതിന് സിഇഒ ലോറന്റ് ഫ്രീക്‌സിയെ പുറത്താക്കി നെസ്‌ലെ. ആരോപണം ഉയര്‍ന്നതിനു പിന്നാലെയുണ്ടായ അന്വേഷണത്തിനൊടുവിലാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ആഗോള ഭക്ഷ്യോല്‍പന്ന ബ്രാന്‍ഡായ നെസ്‌ലെ സിഇഒയ്‌ക്കെതിരെ നടപടി എടുത്തത്. ഉപബ്രാന്‍ഡായ നെസ്‌പ്രെസ്സോയുടെ സിഇഒ ഫിലിപ്പ് നവ്‌രാറ്റിലിനെ കമ്പനിയുടെ പുതിയ സിഇഒ ആയി നിയമിക്കുകയും ചെയ്തു.

സമാനമായൊരു സംഭവത്തില്‍ അസ്ട്രോണമര്‍ കമ്പനി സിഇഒ ആന്‍ഡി ബൈറണ്‍ പുറത്തായ സംഭവം ചര്‍ച്ചയായതിനു പിന്നാലെയാണ് കോര്‍പറേറ്റ് ലോകത്തുനിന്ന് സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്.

നെസ്ലെയുടെ മൂല്യങ്ങളും ഭരണനിര്‍വഹണവുമാണ് കമ്പനിയുടെ അടിത്തറ. വര്‍ഷങ്ങളുടെ സേവനത്തിന് ലോറന്റ് ഫ്രീക്‌സിക്ക് നന്ദി അറിയിക്കുന്നു എന്നും കമ്പനി ചെയര്‍മാന്‍ പോള്‍ ബള്‍ക്ക് പറഞ്ഞു. കമ്പനിയുടെ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതെ കീഴുദ്യോഗസ്ഥയുമായി രഹസ്യ പ്രണയബന്ധത്തിലേര്‍പ്പെട്ടതിനാണ് ലോറന്റ് ഫ്രീക്‌സിയെ പുറത്താക്കിയതെന്ന് വ്യക്തമാക്കിതന്നെയായിരുന്നു പുറത്താക്കല്‍. കഴിഞ്ഞ നാലു പതിറ്റാണ്ടോളം നെസ്ലെയ്ക്ക് വേണ്ടി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ലോറന്റ്.

More Stories from this section

family-dental
witywide