ഒരു വാരാന്ത്യ പോരാട്ടത്തിന് ഒരുങ്ങുകയാണോ യുഎസ് സെനറ്റ്? ട്രംപിന്‍റെ ‘വലിയ മനോഹരമായ ബിൽ’ ചർച്ചകൾ സജീവം, 940 പേജുള്ള ബിൽ പുറത്തുവിട്ടു

വാഷിംഗ്ടണ്‍: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സമഗ്രമായ നികുതി, ചെലവ്, നയപരമായ ബിൽ സെനറ്റ് ഫ്ലോറിൽ നിർണായകമായ ഒരു വാരാന്ത്യ പോരാട്ടത്തിന് ഒരുങ്ങുന്നു. മെഡികെയർ വെട്ടിക്കുറയ്ക്കുക, കുടിയേറ്റത്തിനുള്ള ചെലവ് വർദ്ധിപ്പിക്കുക, ടിപ്പുകൾക്കും ഓവർടൈം വേതനത്തിനുമുള്ള നികുതി ഒഴിവാക്കുക എന്നിവയടക്കമുള്ള 940 പേജുകളുള്ള ഒരു ബിൽ റിപ്പബ്ലിക്കൻമാർ അർദ്ധരാത്രിയോടെ പുറത്തിറക്കയിട്ടുണ്ട്. ട്രംപിന് ഒരു വലിയ നിയമനിർമ്മാണ വിജയം നേടിക്കൊടുക്കാൻ സെനറ്റ് ഭൂരിപക്ഷ നേതാവ് ജോൺ തൂൺ ശ്രമിക്കുന്നുണ്ട്.

അതേസമയം, ബിൽ എങ്ങനെ ഫെഡറൽ കമ്മി, കുറഞ്ഞ വരുമാനക്കാരായ വോട്ടർമാർക്കുള്ള ആരോഗ്യ പരിരക്ഷ, തങ്ങളുടെ രാഷ്ട്രീയ സ്വാധീനം എന്നിവയെ ബാധിക്കുമെന്ന റിപ്പബ്ലിക്കൻ സഹപ്രവർത്തകരുടെ ആശങ്കകളെയും അദ്ദേഹം നേരിടുന്നു. ജൂൺ 27ന് യുഎസ് കാപ്പിറ്റോൾ വിടുമ്പോൾ, ജൂൺ 28ന് നീണ്ട ചർച്ച ആരംഭിക്കാൻ താൻ പ്രതീക്ഷിക്കുന്നതായി സൗത്ത് ഡക്കോട്ട സെനറ്റർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ഈ നടപടി ഔദ്യോഗികമായി ആരംഭിക്കുന്നതിന് തന്‍റെ പാർട്ടിയിൽ നിന്ന് ആവശ്യമായ പിന്തുണ ഇതുവരെ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു.

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കുറയുകയും നികുതി ബിൽ ഒരുവശത്ത് നിൽക്കുകയും ചെയ്തതോടെ “വലിയ മനോഹരമായ ബിൽ” എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച ഈ നിയമനിർമ്മാണത്തിലേക്ക് ട്രംപ് തന്‍റെ ശ്രദ്ധ തിരിച്ചിട്ടുണ്ട്. ഈ നിയമനിർമ്മാണം കുട്ടികൾക്കുള്ള നികുതി ക്രെഡിറ്റ് വർദ്ധിപ്പിക്കും, കുട്ടികൾക്കായി നിക്ഷേപ അക്കൗണ്ടുകൾ സൃഷ്ടിക്കും, എസ്റ്റേറ്റ് നികുതി ഒഴിവാക്കൽ വർദ്ധിപ്പിക്കും, അതിർത്തി സുരക്ഷ വർദ്ധിപ്പിക്കും, ഉയർന്ന നികുതിയുള്ള സംസ്ഥാനങ്ങളിലെ താമസക്കാർക്ക് അവരുടെ വരുമാനത്തിന്റെ കൂടുതൽ ഭാഗം എഴുതിത്തള്ളാൻ അനുവദിക്കുകയും ചെയ്യും. ഇത് മെഡി-എയ്ഡിനും ഫുഡ് സ്റ്റാമ്പുകൾക്കും നിയന്ത്രണങ്ങൾ കൊണ്ട് വരും എന്നിങ്ങനെയാണ് വിശദീകരണങ്ങൾ.

More Stories from this section

family-dental
witywide