
തിരുവനന്തപുരം: മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേകം ക്ഷണിതാവാക്കി. വിഎസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താതിരുന്നത് കൊല്ലത്തു നടന്ന പാർട്ടി സമ്മേളനത്തിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സമിതി ഇങ്ങനെയൊരു തീരുമാനമെടുത്തത്.
പാർട്ടിയുടെ മുതിർന്ന നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വൻ എന്നിവരെയും പ്രത്യേകം ക്ഷണിതാക്കളാകും. എ കെ ബാലൻ, എം എം മണി, കെ ജെ തോമസ്, പി. കരുണാകരൻ, ആനാവൂർ നാഗപ്പൻ എന്നിവരെയും പ്രത്യേകം ക്ഷണിതാക്കളാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജ് മാത്രമാണ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ്.