പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

സിപിഐഎമ്മുമായി അഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതിനിടെ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നിൽക്കെയാണ് പി കെ ശശി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത്. കെടിഡിസിയുടെ മാനേജിങ് ഡയറക്ടർക്ക് രാജിക്കത്ത് കൈമാറി. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാജിയെന്നാണ് സൂചന. പി കെ ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

എന്നാൽ, വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുന്നതെന്നാണ് പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞത്. രാജിക്കത്ത് ഇന്നലെയാണ് കൈമാറിയതെന്നും സിപിഐഎമ്മുകാരനായി തുടരുമെന്നും പി കെ ശശി പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി രണ്ട് ദിവസം മുന്‍പ് പി കെ ശശി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ പി കെ ശശി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമായി.

കഴിഞ്ഞ കുറച്ച് നാളുകളായി സിപിഐഎമ്മുമായി ഇടഞ്ഞ് നില്‍ക്കുകയാണ് പി കെ ശശി. സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ ശേഷമായിരുന്നു പി കെ ശശി പാര്‍ട്ടിയുമായി അകന്നത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിലും പി കെ ശശി പങ്കെടുത്തിരുന്നില്ല.

PK Sasi resigns from KTDC chairmanship

More Stories from this section

family-dental
witywide