ഒക്ടോബർ ഏഴ് മുതൽ ഇറാൻ ദുർബലമായി, ഇസ്രയേലിന്‍റെ സൈനിക നടപടികൾ യുഎസിന്‍റെ ദേശീയ സുരക്ഷയെ സഹായിച്ചുവെന്ന് ഉന്നത ഉദ്യോഗസ്ഥൻ

വാഷിംഗ്ടണ്‍: ഇസ്രയേലിന്‍റെ ഇറാനെതിരായ സൈനിക നടപടികൾ അമേരിക്കയുടെ ദേശീയ സുരക്ഷയെ സഹായിച്ചുവെന്ന് യുഎസ് സൈന്യത്തിലെ രണ്ടാമത്തെ ഉയർന്ന ഉദ്യോഗസ്ഥൻ. 2023 ഒക്ടോബർ ഏഴിലെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ ദുർബലമായി എന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒക്ടോബർ ഏഴിലെ സംഭവങ്ങൾക്ക് ശേഷം അവർ ദുർബലരായി എന്ന് ഞാൻ കരുതുന്നുവെന്ന് യുഎസ് സെൻട്രൽ കമാൻഡിന്റെ ഡെപ്യൂട്ടി കമാൻഡറും കമാൻഡറായി ചുമതലയേൽക്കാൻ നാമനിർദ്ദേശം ചെയ്യപ്പെട്ടയാളുമായ വൈസ് അഡ്മിറൽ ബ്രാഡ് കൂപ്പർ സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിയോട് പറഞ്ഞു.

ഇറാനെയും ഭീകരവാദികളെയും ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്‍റെ സൈനിക നടപടിയുടെ ശ്രദ്ധേയമായ ഫലപ്രാപ്തി അമേരിക്കൻ ദേശീയ സുരക്ഷയെ നേരിട്ട് നല്ല രീതിയിൽ ബാധിച്ചുവെന്ന് നിങ്ങൾ സമ്മതിക്കുന്നുണ്ടോ എന്ന കമ്മിറ്റിയുടെ ചെയർമാനായ മിസിസിപ്പിയിലെ റിപ്പബ്ലിക്കൻ സെനറ്റർ റോജർ വിക്കറിന്‍റെ ചോദ്യത്തിന് ഞാൻ സമ്മതിക്കുന്നു എന്നാണ് കൂപ്പർ മറുപടി നൽകിയത്.

More Stories from this section

family-dental
witywide