
ഷിക്കാഗോ സെയിന്റ് തോമസ് സിറോ മലബാർ കത്തീഡ്രലിൽ മാർ തോമസ് ശ്ലീഹായുടെ തിരുന്നാളിനോടനുബന്ധിച്ചു ജൂലൈ രണ്ടിന് സീനിയേർസ് ആൻഡ് പയനിയേർസ് ഡേ ആഘോഷാഷിച്ചു. വൈകുന്നേരത്തെ പരിശുദ്ധ കുർബാന സീനിയേർസിനു വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചുകൊണ്ട് ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്ത്വത്തിൽ അർപ്പിക്കപ്പെട്ടു.

തുടർന്ന്, സീനിയേഴ്സിന് വേണ്ടി മാർ ജോയ് ആലപ്പാട്ട് പിതാവിന്റെയും മാർ ജേക്കബ് അങ്ങാടിയത്തു പിതാവിന്റെയും ഒപ്പം ഡിന്നർ ഒരുക്കിയിരുന്നു. ആശംസകൾ അർപ്പിച്ചു കൊണ്ട് വികാരി ജനറൽ റവ. ഫാദർ ജോൺ മേലേപ്പുറം, റവ. ഫാദർ കൊച്ചുപുരയിൽ, അസിസ്റ്റന്റ് വികാരി റവ. ഫാദർ യൂജിൻ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. പ്രശസ്ത ക്രൈസ്റ്റ് ക്ലാസിക്കൽ മ്യൂസിഷ്യൻ ജോജോ വയലിന്റെ സുഗന്ധ സംഗീതം എന്ന പേരിൽ നടത്തപ്പെട്ട മധുരമനോഹരമായ സംഗീത വിരുന്നും ഈ ആഘോഷത്തിനു മാറ്റുകൂട്ടി.

ജൂബിലി വർഷം ആഘോഷിക്കുന്ന കത്തീഡ്രലിനു അടിത്തറ പാകി ഇന്നത്തെ നിലയിലേക്ക് വളർത്തിയ മുതിർന്നവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ഈ സ്നേഹസമ്മേളനത്തിനു ചുക്കാൻ പിടിച്ചതു ഇടവക വികാരി റവ. ഫാദർ തോമസ് കാടുകപ്പിള്ളിലാണ്. അതിനു വേണ്ടി എല്ലാ പിന്തുണയും നൽകികൊണ്ട് കൈക്കാരൻമാരായ ബിജി സി മാണി, ബോബി ചിറയിൽ, സന്തോഷ് കാട്ടൂക്കാരൻ, വിവിഷ് ജേക്കബ്, സീനിയർ ഫോറം പ്രതിനിധികൾ, പാരിഷ് കൌൺസിൽ മെമ്പേഴ്സ് എന്നിവരും പ്രവർത്തിച്ചു.




