തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച. പാർക്കിലെ 10 മാനുകൾ ചത്തു. തെരുവുനായയുടെ ആക്രമണത്തിലാണ് മാനുകൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.
തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്ക് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്കാണ്. രാജ്യത്തെ ആദ്യ ഡിസൈനർ സൂ കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയനാണ് സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിച്ചത്. കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിലെ 40 കോടി രൂപയും ചേർത്ത് 371 കോടിയോളം രൂപയും ചെലവഴിച്ചാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്.
Serious security lapse at Puthur Zoological Park; 10 deer died









