എല്ലാവരും ആഘോഷിക്കാൻ അങ്ങ് എത്തുവല്ലേ…; ഡാലസിനെ ആറാടിക്കാൻ ഷാൻ റഹ്മാനും ഹരിശങ്കറും; സംഗീത സായാഹ്നം മെയ്‌ 25ന്

ഡാലസ്: പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ ഷാൻ റഹ്മാനും സംഘവും ഒരുക്കുന്ന മാസ്മരിക സംഗീത സായാഹ്നം യുഎസിലേക്ക്. മെയ്‌ 25 ഞായറാഴ്ച വൈകിട്ട് ആറ് മുതല്‍ ഡാലസിലെ മാർത്തോമ്മ ഇവന്‍റ് സെന്‍ററിൽ (11550 Luna Road, Farmers Branch, Tx 75234) വെച്ച് ഡാലസ് കരോൾട്ടൻ മാർത്തോമ്മ യുവജന സഖ്യത്തിന്‍റെ നേതൃത്വത്തിലാണ് പരിപാടി നടത്തപ്പെടുന്നത്.

ഷാൻ റഹ്മാനോടൊപ്പം ഗായകരായ കെ എസ് ഹരിശങ്കർ, സയനോര ഫിലിപ്പ് , നിത്യാ മാമ്മൻ, മിഥുൻ ജയരാജ്‌, നിരഞ്ജ് സുരേഷ് എന്നിവരും വാദ്യ കലാകാരന്മാരായ ആകാശ് മേനോൻ, അരുൺ തോമസ്, മെൽവിൻ ടി ജോസ്, നവീബ് റെസിൽ, ജോർജ്, ജെറി ബെൻസിയർ എന്നിവരാണ് ഡാലസിൽ മാസ്മരിക സംഗീത സായാഹ്നം ഒരുക്കുന്നത്. ജെസിഎസ് പ്രൊഡക്ഷന്റെ നേതൃത്വത്തിൽ അമേരിക്കയുടെ വിവിധ പ്രദേശങ്ങളിലെ വിജയകരമായ പര്യടനത്തിന് സമാപ്തി കുറിച്ചുകൊണ്ട് സംഗീതാസ്വാദകരെ സംഗീത വിസ്മയത്തിന്റെ നെറുകയിൽ എത്തിക്കുവാൻ ഷാൻ റഹ്മാനേയും സംഘത്തെയും സ്വീകരിക്കുവാൻ ഡാലസ് ഒരുങ്ങി കഴിഞ്ഞുവെന്ന് സംഘാടകർ അറിയിച്ചു.

ഇടവക വികാരി റവ ഷിബി എബ്രഹാം, പ്രോഗ്രാം കൺവീനർന്മാരായ റോബിൻ വർഗീസ്, ലൈജു തോമസ് എന്നിവരോടൊപ്പം യുവജനസഖ്യം ചുമതലക്കാരായ സിബിൻ തോമസ് (സെക്രട്ടറി ), ഷിനു ജോൺ (വൈസ് പ്രസിഡന്‍റ്), സ്റ്റാൻ സാം (ട്രഷറർ), ഷിനോ ജേക്കബ് തോമസ് (അക്കൗണ്ടന്‍റ് ), ഷെജിൻ ബാബു, ആശാ തോമസ്, സേറാ രാജൻ, ക്രിസ്റ്റീൻ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. സംഗീതത്തെ സ്നേഹിക്കുന്ന ഡാലസിലെ എല്ലാ കലാസ്നേഹിതരെയും ഈ പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നതായും, പ്രവേശന ടിക്കറ്റുകൾ പ്രോഗ്രാം കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണെന്നും ചുമതലക്കാർ അറിയിച്ചു.

More Stories from this section

family-dental
witywide