ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫിൽ  ഷാൻ റഹ്മാൻ സംഘവും, പരിപാടി മെയ് 10 ശനിയാഴ്ച ന്യൂ ജേഴ്സിയിൽ

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ലോഞ്ചിങ് , മതേർസ് ഡേ ആഘോഷം എന്നിവ സംയുക്‌തമായി  2025 മെയ് 10 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ് സിറോ മലബാർ ചർച്ച്  ഓഡിറ്റോറിയത്തിൽ ( 408  Getty Avenue, Paterson, NJ 07503) വെച്ച് അതി വിപുലമായ പരിപാടികളോട് നടത്തുബോൾ  അതിൽ ഷാൻ റഹ്മാൻ സംഘവും, ചാനൽ 24ന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ഗോപികൃഷ്ണയും  ഗസ്റ്റ് ആയി പങ്കടുക്കുമെന്ന്  പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

ഷാൻ റഹുമാനും, മലയാള സിനിമ പിന്നണി ഗായകർ  സയനോര ഫിലിപ്പ്,  മിഥുൻ ജയരാജ്‌, നിത്യ മാമൻ, നിരഞ്ജ് സുരേഷ് എന്നിവരും നെവിൽ (കീബോർഡ്) നെഖീബ് (ഡ്രമ്മർ) ആകാശ് മേനോൻ, അരുൺ തോമസ്, മെൽവിൻ തേറാട്ടിൽ   (ഗിറ്റാറിസ്റ്റുകൾ) ജെറി ബെൻസിയർ (പാട്ടുകാരനും സൗണ്ട് എഞ്ചിനീറും) ഉൾപ്പെടുന്ന  ടീം  ന്യൂ ജേഴ്സിലെ സെന്റ്. ജോർജ് സിറോ മലബാർ ചർച്ച്  ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന  ഫൊക്കാന  കിക്ക്‌ ഓഫിൽ ഗസ്റ്റുകൾ ആയി പങ്കെടുക്കും.  

കേരളത്തിന്‍റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന കലാ  പരിപാടികൾ അരങ്ങേറുന്ന ഈ വേദിയിൽ അമേരിക്കയിലെ പ്രമുഖ ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന നിരവധി നൃത്തങ്ങളും , വിസ്മയത്തിന്റെ മായാജാലമൊരുക്കുന്ന ഫ്യൂഷനുകളും , നിങ്ങളുടെ ഇഷ്‌ടഗാനാങ്ങളും  വേറിട്ടൊരു കാഴ്ച ആയിരിക്കും കാഴ്ചവെക്കുന്നത്.  ഫൊക്കാന കൺവെൻഷൻ കിക്കോഫ്  അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഫൊക്കാന കമ്മിറ്റി. ഈ  പരിപാടിയിലേക്ക്  ഏവരും പങ്കെടുക്കണം എന്ന് ഫൊക്കാന എക്സി. കമ്മിറ്റിയും ,നാഷണൽ കമ്മിറ്റിയും , ട്രസ്റ്റീ ബോർഡും അറിയിച്ചു.  

Shaan Rahman and his team at the Fokana Kalahari Convention kickoff

More Stories from this section

family-dental
witywide