ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിന്റെ അസ്ഥികളില്‍ പൊട്ടൽ, സ്ഥാനം തെറ്റി: മെഡിക്കല്‍ ബുളളറ്റിന്‍ പുറത്ത്

കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയുടെ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി ബേബി മെമ്മോറിയല്‍ ആശുപത്രി. ഷാഫിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളില്‍ പൊട്ടലും ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റിയിട്ടുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൽ പറയുന്നു. ഷാഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.

ഇന്നലെ വൈകുന്നേരമാണ് പേരാമ്പ്രയിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന് പരിക്കേറ്റത്. പേരാമ്പ്രയിൽ വൈകിട്ട് അഞ്ച് മണിയോടെ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ മർദ്ദിച്ചെന്നാരോപിച്ച് എൽഡിഎഫ് പ്രതിഷേധമുണ്ടായിരുന്നു. ഹർത്താലിന്റെ ഭാഗമായി യുഡിഎഫ് പ്രതിഷേധം ആറ് മണിയോടെ ആരംഭിച്ചു. രണ്ട് വിഭാഗം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ഇതിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്.

അതേസമയം, വിഷയത്തിൽ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. പൊലീസ് അക്രമത്തില്‍ അടിയന്തര നടപടി വേണമെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide