പൊലീസുകാരൻ്റെ തലയ്ക്ക് നേരെ വെടിയുതിർക്കാൻ മോഷ്ടാവ്, ട്രിഗർ അമർത്തിയെങ്കിലും രക്ഷയായി തോക്കിൻ്റെ തകരാർ, വാൾമാർട്ടിലെ അത്ഭുത രക്ഷപെടലിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഒഹായോ: ഒഹായോയിലെ കാന്റണിലുള്ള വോൾമാർട്ട് (Walmart) സ്റ്റോറിൽ നിന്നും മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ഉദ്യോഗസ്ഥനെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഡിസംബർ 18-നാണ് ഈ സംഭവം നടന്നത്. തോക്കിലെ സാങ്കേതിക തകരാറുമൂലം വെടിയുതിർക്കാനാതെ വന്നതാണ് പൊലീസുകാരൻ്റെ ജീവൻ രക്ഷിച്ചത്. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

21 വയസ്സുകാരനായ ഷെയ്ൻ ന്യൂമാൻ ആണ് പൊലീസിന് നേരെ തോക്ക് ചൂണ്ടിയത്. കടയിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കയറി, പണമടയ്ക്കാതെ രഹസ്യമായി സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്.
ഇയാൾക്കൊപ്പം കത്രീന ജെഫ്രി എന്ന 23-കാരിയും ഉണ്ടായിരുന്നു. മോഷണശ്രമത്തെത്തുടർന്ന് സ്റ്റോറിലെ സെക്യൂരിറ്റി റൂമിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷെയ്ൻ ന്യൂമാൻ തന്റെ പക്കലുണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് നേരെ വെടിവയ്ക്കാൻ ശ്രമിച്ചത്.
പ്രതി തോക്കിന്റെ ട്രിഗർ അമർത്തിയെങ്കിലും സാങ്കേതിക തകരാർ മൂലം വെടിയുണ്ട പുറത്തുവന്നില്ല. ഈ സമയം സമീപത്തുണ്ടായിരുന്ന വോൾമാർട്ട് സെക്യൂരിറ്റി ജീവനക്കാരൻ്റെ അവസരോചിത ഇടപെടലാണ് പ്രതിയെ കീഴടക്കാൻ സഹായിച്ചത്.


പൊലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയിലാണ് ഇതിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞത്. പ്രാഥമിക പരിശോധനയിൽ ഷെയ്നിന്റെ പക്കൽ തോക്കുള്ള കാര്യം പൊലീസ് കണ്ടെത്തിയിരുന്നില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വധശ്രമം, പൊലീസിനെ ആക്രമിക്കൽ, കവർച്ച തുടങ്ങിയ കുറ്റങ്ങളാണ് ഷെയ്നിന് മേൽ ചുമത്തിയിരിക്കുന്നത്.

Shocking footage of a robber pulling the trigger to shoot a police officer in the head, but the gun malfunctioned and he escaped.

Also Read

More Stories from this section

family-dental
witywide