
വാഷിംങ്ടണ്‍: അമേരിക്കയിലെ സൗത്ത് കരോലിനയിലെ തിരക്കേറിയ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്‍ എന്ന സ്ഥാപനത്തിലായിരുന്നു ഞായറാഴ്ച്ച പുലര്‍ച്ചയോടെ വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ നാല് പേരുടെ നില ഗുരുതരമെന്നും 20 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാനായി പലരും പല വഴിക്ക് ചിതറിയോടുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും പലരും വെടികൊണ്ട് പരിക്കേറ്റ നിലയില്‍ വീണ് കിടക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് വരെ പൊതുജനം ക്ഷമയോടെ തുടരണമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.