ഐഡഹോയിലെ ഷെരീഫ് ഓഫീസിൽ വെടിവയ്പ്പ്; മൂന്ന് പേർക്ക് പരിക്ക്, പൊലീസിൻ്റെ പ്രത്യാക്രമണത്തിൽ അക്രമി കൊല്ലപ്പെട്ടു, അന്വേഷണം ആരംഭിച്ച് എഫ്ബിഐ

ഐഡഹോ: ഐഡഹോയിലെ വാലസിലുള്ള ഷോഷോൺ കൗണ്ടി ഷെരീഫ് ഓഫീസിലും പുറത്തുമായി നടന്ന വെടിവയ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ 77 വയസ്സുകാരനായ ജോൺ ഡ്രേക്ക് എന്ന തോക്കുധാരി കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30-ഓടെയാണ് വെടിവയ്പ് ആരംഭിച്ചത്. ഷെരീഫ് ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്ന ട്രക്കിന് നേരെ പ്രതി ആദ്യം വെടിയുതിർക്കുകയും തുടർന്ന് ഓഫീസിന്റെ ലോബിയിൽ പ്രവേശിച്ച് വെടിവയ്പ് തുടരുകയും ചെയ്തു. ട്രക്കിനുള്ളിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കും ലോബിയിലുണ്ടായിരുന്ന ഒരു ഡെപ്യൂട്ടി ഓഫീസർക്കുമാണ് പരിക്കേറ്റത്. സ്ത്രീകൾക്ക് കാലിലും ഓഫീസർക്ക് ചെവിയിലുമാണ് വെടികൊണ്ടത്. എല്ലാവരുടെയും പരിക്ക് നിസാരമാണ്.

വെള്ളിയാഴ്ച വൈകുന്നേരം 4:15-ഓടെ പ്രതി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രതിയുടെ പക്കൽ ഒന്നിലധികം തോക്കുകൾ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വെടിവയ്പിന്റെ കാരണം വ്യക്തമായിട്ടില്ല. എഫ്ബിഐ അടക്കമുള്ള വിവിധ ഏജൻസികൾ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Shooting at Idaho sheriff’s office; Three injured, attacker killed in police counterattack, FBI launches investigation.

More Stories from this section

family-dental
witywide