മെംഫിസിലെ മാളിൽ വെടിവയ്പ്പ്; ഒരു മരണം, പ്രതി പിടിയിൽ, വെടിവയ്പ്പിലേക്ക് നയിച്ചത് രണ്ടുപേർക്കിടയിലെ തർക്കമെന്ന് റിപ്പോർട്ട്

മെംഫിസ്: യുഎസിലെ ടെന്നസിസംസ്ഥാനത്തെ ഒരു മാളിലുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച മെംഫിസിലെ വുൾഫ്‌ചേസ് ഗാലേറിയ മാളിലായിരുന്നു വെടിവയ്പ്പ്. വെടിയുതിർത്ത പുരുഷൻ പിടിയിലായതായും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സംഭവത്തെത്തുടർന്ന് സുരക്ഷാകാരണങ്ങളാൽ മാൾ അടച്ചിരിക്കുകയാണ്. മാളിൽ കനത്ത പൊലീസ് സാന്നിധ്യം ഉണ്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. രണ്ടുപേർക്കിടയിൽ ഉണ്ടായ തർക്കമാണ് മാരകമായ വെടിവയ്പ്പിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഒരു പുരുഷന് മാരകമായി വെടിയേറ്റിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി ഒരു വെളുത്ത എസ്‌യുവിയിൽ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടിയിലാകുകയായിരുന്നു.

Shooting at Memphis mall; One dead, suspect in custody.

More Stories from this section

family-dental
witywide