പെന്‍സില്‍വാനിയയില്‍ പൊലീസ് സംഘത്തിനു നേരെ വെടിവയ്പ്പ്; 3 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു, 2 പേരുടെ നില ഗുരുതരം, അക്രമി കൊല്ലപ്പെട്ടു

പെന്‍സില്‍വാനിയ: മധ്യ പെന്‍സില്‍വാനിയയില്‍ പൊലീസിനുനേരെയുണ്ടായ വെടിവയ്പ്പില്‍ 3 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 2 പേര്‍ ഗുരുതരാവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബുധനാഴ്ച പെന്‍സില്‍വാനിയയിലെ യോര്‍ക്ക് കൗണ്ടിയിലാണ് സംഭവം.

ഉദ്യോഗസ്ഥര്‍ നോര്‍ത്ത് കോഡോറസ് ടൗണ്‍ഷിപ്പില്‍ അറസ്റ്റ് വാറണ്ട് നല്‍കാനെത്തിയതായിരുന്നുവെന്നാണ് വിവരം. പൊലീസ് എത്തിയതറിഞ്ഞ് പതിയിരുന്ന് ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയതായി പെന്‍സില്‍വാനിയ സ്റ്റേറ്റ് പൊലീസ് കമ്മീഷണര്‍ കേണല്‍ ക്രിസ്റ്റഫര്‍ പാരീസ് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ തുടരുന്ന ഉദ്യോഗസ്ഥര്‍ വെല്‍സ്പാന്‍ യോര്‍ക്ക് ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫിലാഡല്‍ഫിയയില്‍ നിന്ന് ഏകദേശം രണ്ടര മണിക്കൂര്‍ അകലെയാണ് വെടിവയ്പ്പുനടന്ന പ്രദേശം.

More Stories from this section

family-dental
witywide