
വാഷിംഗ്ടണ്‍ : സൗത്ത് കരോലിനയിലെ സെന്റ് ഹെലീന ഐലന്‍ഡിലെ ഒരു ബാറില്‍ നടന്ന വെടിവയ്പ്പില്‍ 4 പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ്പുണ്ടായത്. തെന്ന് ബ്യൂഫോര്‍ട്ട് കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസയിലെ സവന്നയുടെ വടക്ക് സ്ഥിതി ചെയ്യുന്ന സെന്റ് ഹെലീന ഐലന്‍ഡിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്‍, 7 ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ ഡ്രൈവില്‍ പുലര്‍ച്ചെ 1 മണിയോടെയാണ് വെടിവയ്പ്പ് നടന്നതെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.
ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയപ്പോള്‍, ബാറില്‍ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
‘വെടിവയ്പ്പ് നടക്കുമ്പോള്‍ നൂറുകണക്കിന് ആളുകള്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ നിരവധി ഇരകളും സാക്ഷികളും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും ഓടിക്കയറുകയായിരുന്നു,’ ഷെരീഫ് ഓഫീസിന്റെ പ്രസ്താവനയില്‍ പറയുന്നു.