ഡാളസ് ഡൗൺടൗണിലെ വെടിവയ്പ്പിൽ 2 മരണം; നിരവധി പേർക്ക് പരുക്ക്, തോക്കുധാരിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി

ഡാളസ്: ഡൗൺടൗൺ ഡാലസിലെ ഒരു നിശാക്ലബ്ബിന് പുറത്ത് നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരാളാണ് വെടിയുതിർത്തത്. ഇയാൾ പൊലീസിൻ്റെ വെടിയേറ്റാണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് മാരകമായ വെടിവയ്പ്പുണ്ടായത്. കോമേഴ്‌സ് സ്ട്രീറ്റിലെ ഒരു നിശാക്ലബ്ബിന്റെ പാർക്കിംഗ് സ്ഥലത്താണ് സംഭവം. ക്ലബ്ബിനുള്ളിൽ തുടങ്ങിയ വാക്കുതർക്കം പുറത്തെ പാർക്കിംഗ് സ്ഥലത്തേക്ക് നീങ്ങുകയായിരുന്നുവെന്നാണ് വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സായുധനായ പ്രതിയെ കീഴ്പ്പെടുത്താനായി വെടിയുതിർത്തു. പ്രതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രതിയെക്കുറിച്ചോ ഇരയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. വെടിവയ്പ്പിനെ തുടർന്ന്  സംഭവസ്ഥലത്തിന് സമീപമുള്ള ഡാളസ് മുനിസിപ്പൽ കോടതി തിങ്കളാഴ്ച അടച്ചു.

Shooting in downtown Dallas: 2 dead, several injured

More Stories from this section

family-dental
witywide