എമോറി യൂണിവേഴ്‌സിറ്റിക്ക് സമീപം വെടിവയ്പ്പ് : പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു, ഇരു കൈകളിലും തോക്കുമായെത്തിയ അക്രമിയും മരിച്ചു

വാഷിംഗ്ടണ്‍ : വെള്ളിയാഴ്ച ജോര്‍ജിയയിലെ എമോറി യൂണിവേഴ്‌സിറ്റിയുടെ അറ്റ്‌ലാന്റ കാമ്പസിനും ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്ററിനും(സിഡിസി) സമീപം നടന്ന വെടിവയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയ അക്രമിയും കൊല്ലപ്പെട്ടതായാണ് വിവരം. ക്ലിഫ്റ്റൺ റോഡിലെ എമോറി പോയിന്റിലെ സിവിഎസിലാണ് സംഭവം നടന്നതെന്ന് ഫോക്സ് 5 അറ്റ്ലാന്റ റിപ്പോർട്ട് ചെയ്തു.

സിഡിസി ആസ്ഥാനം ലക്ഷ്യമിട്ടാണ് അക്രമി എത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് ശേഷമാണ് സംഭവം.

ഒരാള്‍ സിഡിസി ഏജന്‍സിയുടെ ആസ്ഥാനത്ത് എത്തി കെട്ടിടത്തിലേക്ക് വെടിയുതിര്‍ക്കുന്നത് താന്‍ കണ്ടതായി എമോറിക്ക് സമീപമുള്ള സിഡിസിയിലെ ഒരു ജീവനക്കാരന്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ”ഒന്നിനു പുറകെ ഒന്നായി പടക്കം പൊട്ടുന്നത് പോലെയായിരുന്നു ശബ്ദം,” എന്ന് ദൃക്‌സാക്ഷികളും പങ്കുവെച്ചു. അക്രമിയുടെ കൈവശം ഒന്നിലധികം തോക്കുകള്‍ ഉണ്ടായിരുന്നുവെന്നും ഒന്ന് ഒരു റൈഫിളും മറ്റൊന്ന് ഒരു ഷോട്ട്ഗണുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ജിക്കല്‍ മാസ്‌ക് പോലെ തോന്നിക്കുന്ന ഒന്ന് അക്രമി ധരിച്ചിരുന്നതായി പൊലീസ് പറയുന്നു.

More Stories from this section

family-dental
witywide