
ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ വിൽഷയറിൽ വെടിവയ്പ്പ്. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. വെടിയുതിർത്ത സ്ത്രീ പിടിയിലായിട്ടുണ്ട്. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 ന് ശേഷമാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് വിവരം.
വിൽഷയർ ബൊളിവാർഡിൽ സ്ഥിതി ചെയ്യുന്ന ലോസ് ഏഞ്ചൽസ് കൗണ്ടി മ്യൂസിയം ഓഫ് ആർട്ടിന് സമീപം ഒരു സ്ത്രീ വെടിയുതിർത്തതായും ആളുകൾക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിമുഴക്കിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ് ഒന്നിലധികം പൊലീസ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് ജാഗ്രത തുടരുന്നു. വെടിവയ്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചോ സ്ത്രീയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ ലഭ്യമല്ല.
Shooting near Los Angeles Museum of Art: Woman in custody














