ന്യൂയോര്‍ക്ക് സിറ്റിയിലെ പാര്‍ക്ക് അവന്യൂവില്‍ വെടിവയ്പ്പ്; പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ നാലുപേർ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് സിറ്റിയിലെ 345 പാര്‍ക്ക് അവന്യൂവില്‍ വെടിവയ്പ്പില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു സാധാരണക്കാരനും വെടിയേറ്റതായാണ് വൃത്തങ്ങള്‍ അറിയിച്ചത്. അക്രമിയെന്ന് സംശയിക്കപ്പെടുന്ന തോക്കുധാരി മരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചതായാണ് വിവരം.

മാന്‍ഹട്ടനിലെ ഒരു ബഹുനില കെട്ടിടത്തിലാണ് സംഭവം. ഇവിടെ രാജ്യത്തെ ചില മുന്‍നിര ധനകാര്യ സ്ഥാപനങ്ങളും നാഷണല്‍ ഫുട്‌ബോള്‍ ലീഗും സ്ഥിതി ചെയ്യുന്നുണ്ട്. മാത്രമല്ല, ബ്ലാക്ക്സ്റ്റോണിന്റെയും അയര്‍ലണ്ടിലെ കോണ്‍സുലേറ്റ് ജനറലിന്റെയും ഓഫീസുകളും ഈ കെട്ടിടത്തിലുണ്ട്. പ്രാദേശിക സമയം, ജൂലൈ 28 ന് വൈകിട്ട് ആറുമണിക്ക് ശേഷമാണ് സംഭവം.

ഒരാളാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവരെക്കുറിച്ചോ, അക്രമിയെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കെട്ടിടത്തില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മേയര്‍ എറിക് ആഡംസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പ്രദേശത്തുള്ളവര്‍ വീടിനുള്ളില്‍ തന്നെ തുടരാനും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

More Stories from this section

family-dental
witywide