
വാഷിംഗ്ടണ്‍ : യുഎസിലെ സംസ്ഥാനമായ അലബാമയിലുണ്ടായ വെടിവയ്പ്പില്‍ 2 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു കൗമാരക്കാരനും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ജെറമിയ മോറിസ് (17) ഷോലാന്‍ഡ വില്യംസ് (43) എന്നിവരാണ് കൊല്ലപ്പെട്ടത്. 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ അഞ്ചുപേരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി അലബാമയിലെ മോണ്ട്‌ഗോമറി നഗരത്തിന് സമീപമുള്ള ഒരു തെരുവിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.
വെടിയേറ്റവരില്‍ ഏഴ് പേര്‍ 17 വയസ്സിന് താഴെയുള്ളവരാണെന്ന് മോണ്ട്‌ഗോമറി പൊലീസ് മേധാവി ജെയിംസ് ഗ്രാബോയ്സ് ഞായറാഴ്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചില വാക്കുതര്‍ക്കങ്ങളാണ് മാരകമായ വെടിവയ്പ്പിലേക്ക് കലാശിച്ചതെന്ന് മോണ്ട്‌ഗോമറി മേയര്‍ സ്റ്റീവന്‍ റീഡ് പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തതായും റീഡ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.