
ന്യൂഡല്‍ഹി : റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് അപകടം. അന്‍പതു പേരായിരുന്നു അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. റഷ്യയിലെ അമുര്‍ മേഖലയിലെ ചൈനീസ് അതിര്‍ത്തിക്കു സമീപമാണ് സൈബീരിയയിലെ എന്‍-24 അംഗാര എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത്. വിമാനത്തില്‍ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
അമുര്‍ മേഖലയിലെ ടിന്‍ഡയിലേക്ക് പോയ വിമാനത്തിന് ലാന്‍ഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായിരുന്നു.
5 kids among scores MISSING as passenger plane disappears off radar
— RT (@RT_com) July 24, 2025
Massive hunt for liner underway pic.twitter.com/i5zj3IwDwX
Tags: