
ന്യൂയോര്‍ക്ക് : ലോസ് ഏഞ്ചല്‍സില്‍ വയോധികനായ സിഖ് പൗരനെ ക്രൂരമായി ആക്രമിച്ചു. സിഖ് ഗുരുദ്വാരയ്ക്കു സമീപം പതിവു നടത്തത്തിനിടെ ഹര്‍പാല്‍ സിങ് എന്ന70 കാരനാണ് ആക്രമിക്കപ്പെട്ടത്. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല.
ഹര്‍പാല്‍ സിങ്ങും അക്രമിയും തമ്മില്‍ വഴക്കുണ്ടായതാണെ ആക്രമണത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. വംശീയ ആക്രമണത്തിന് സാധ്യത ഏറെയാണെന്ന് സിഖ് സംഘടനകള്‍ വ്യക്തമാക്കി. എന്നാല്‍ ഇത് അത്തരത്തിലൊരു ആക്രമണമല്ലെന്നാണ് പൊലീസ് പറയുന്നത്.