കാലിഫോർണിയ: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ പ്രതിയായ ഇന്ത്യൻ ട്രക്ക് ഡ്രൈവർ ജഷൻപ്രീത് സിംഗ് നെ തലപ്പാവില്ലാതെ യുഎസ് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ ഇന്ത്യയിലെ സിഖ് സമൂഹം ശക്തമായി പ്രതികരിക്കുന്നു. ചിത്രങ്ങൾ പുറത്ത് വന്നതോടെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാകെ പ്രതിഷേധം വ്യാപിച്ചു.
ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ ഉൾപ്പെടെ നിരവധി നേതാക്കൾ ജഷൻപ്രീതിന്റെ മതവിശ്വാസം മാനിക്കണമെന്നും തലപ്പാവ് തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. change.org വഴി സിഖ് വിശ്വാസികൾ പിന്തുണ സമാഹരിക്കുകയാണ്
2022ൽ നിയമവിരുദ്ധമായി യുഎസിലേക്ക് കുടിയേറിയ ജഷൻപ്രീത്, മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ച് മൂന്നു പേരെ കൊന്ന കേസിലാണ് പ്രതി. ഒക്ടോബർ 21ന് ഒന്റാറിയോയ്ക്ക് സമീപം ട്രക്ക് മറ്റുവാഹനങ്ങളിലേക്ക് ഇടിച്ചായിരുന്നു അപകടം. ജഷൻപ്രീത് മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്. നവംബർ 4ന് കേസിൽ പ്രാഥമിക വാദം നടക്കും. നിലവിൽ ജാമ്യമില്ലാതെ കസ്റ്റഡിയിൽ തുടരുകയാണ് ഇയാൾ.
Sikh man in US appears in court without turban; protests rage in India













