SIR; ബിഎൽഒ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

എസ്ഐആറുമായി ബന്ധപ്പെട്ട് ജോലികൾ പൂർത്തിയാക്കാൻ കടുത്ത സമ്മർദ്ദം നേരിട്ട ബിഎൽഒ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജയ്‌പൂർ നഹ്രി കാ ബാസിലെ ഗവൺമെന്റ് പ്രൈമറി സ്കൂളിൽ അധ്യാപകനായ മുകേഷ് ജംഗിദ് ആണ് ആത്മഹത്യ ചെയ്തത്. മുകേഷിൻ്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. എസ്‌ഐആർ ജോലികൾ കാരണം താൻ സമ്മർദ്ദത്തിലാണെന്നും സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു.

ആത്മഹത്യ കുറിപ്പിൽ സസ്‌പെൻഷൻ ഭീഷണി ഉണ്ടെന്നും പറയുന്നുണ്ട്. SIR സമ്മർദ്ധത്തിൽ കേരളത്തിലും ബിഎൽഒ ആത്മഹത്യ ചെയ്ത വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സമാനമായ വിഷയം ചൂണ്ടിക്കാണിച്ചുള്ള മറ്റൊരു മരണം. അതേസമയം, ഏറ്റുകുടുക്കയിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ചും നടത്തും.

SIR; BLO jumped in front of a train and died

More Stories from this section

family-dental
witywide