ഗുരുസ്മരണ ഉണർത്തി വിക്ടോറിയൻ പാർലമെൻ്റിൽ നടന്ന ലോക മതപാർലമെൻ്റ്; ശിവഗിരി മഠത്തിന് ഓസ്ട്രേലിയൻ സർക്കാരിന്റെ ഗ്ലോബൽ ഹാർമണി അവാർഡ്

മെൽബൺ : ശ്രീനാരായണഗുരു സ്മരണയിൽ വിക്ടോറിയൻ പാർലമെന്റിൽ നടന്ന ലോക മതപാർലമെന്റ്. ഒരുമയിലൂടെ സഞ്ചരിച്ച് എല്ലാവരും ഏകരെന്ന വിശ്വദർ ശനത്തിലേക്കു ഗുരു നയിക്കുകയാണെന്ന് വിക്ടോറിയൻ പാർലമെന്റിൽ നടന്ന ലോക മതപാർലമെന്റ് ഉദ്ഘാടനം ചെയ്ത് വിക്ടോറിയയുടെ ഗവ. പ്രിമിയർ ജസീന്ത അലൻ പറഞ്ഞു.

കാലഭേദങ്ങൾക്ക് അതീതമാണ് ശ്രീനാരായണഗുരു പങ്കുവച്ച ആശയ ലോകമെന്ന് ഓസ്ട്രേലിയൻ സംസ്‌ഥാനമായ വിക്ടോറിയയുടെ ഗവ. പ്രിമിയർ അഭി പ്രായപ്പെട്ടു. മാനവ ഐക്യവും മതസാഹോദര്യവും രാഷ്ട്രങ്ങളുടെ ഒരുമയും ഗുരുവിൻ്റെ ദർ ശനങ്ങളിലുണ്ടെന്നും അവർ വ്യക്തമാക്കി.

ആലുവയിൽ 100 വർഷം മുൻപ് ശ്രീനാരായണ ഗുരു സംഘടിപ്പിച്ച സർവമത സമ്മേ ളനത്തിന്റെ ശതാബ്ദിയുടെ ഭാ ഗമായാണു ലോക മതപാർല മെന്റ് നടന്നത്. ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സ്വാ മി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ശശി തരൂർ എംപി ‘ഗുരുവിൻ്റെ മത ദർശനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

ചാണ്ടി ഉമ്മൻ എംഎൽഎ, ഗോകുലം ഗോപാലൻ, ഫാ.ജോസി കെ.കുര്യാ ക്കോസ്, ഫാ.ഫിലിപ് മാത്യു, ഫാ.ജിബിൻ സാബു, ഫാ.ലി നു ലൂക്കോസ്, ഫാ.ജിജി മാത്യു, ഫാ.വി.കെ.ഡെന്നിസ്, പാസ്‌റ്റർ ജേക്കബ് സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുവിന്റെ ചിത്രം ആലേഖനം ചെയ്ത ഓസ്ട്രേലിയൻ സ്റ്റാമ്പ് ചടങ്ങിൽ ജസീന്ത അലൻ പ്രകാശനം ചെയ്തു. എൺപതോളം മതപണ്ഡിതർ ലോകസമാധാനം വീണ്ടെടു ക്കുന്നതിനായുള്ള ദർശനങ്ങൾ അവതരിപ്പിച്ചു.

ഗുരുദേവ സന്ദേശങ്ങളുടെ എക്കാലത്തെയും പ്രസക്തിയെ അംഗീകരിച്ച് ഓസ്ട്രേലിയൻ സർക്കാരിന്റെ ഗ്ലോബൽ ഹാർമ ണി അവാർഡ് ശ്രീനാരായണ ധർമ സംഘത്തിനു സമർപ്പിച്ചു. ആദ്യമായാണ് ഒരു വിദേശരാജ്യം മഠത്തെ ആദരിച്ചു പുരസ്കാരം നൽകുന്നത്. സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതം ഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ധർമ ചൈതന്യ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേ ശ്വരാനന്ദ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

സ്വാമി സച്ചിദാനന്ദ തയാറാക്കിയ ‘ശ്രീനാരായണ ഗുരൂസ് വിഷൻ ഓഫ് യൂണിവേഴ്സൽ ബ്രദർഹുഡ്’, മങ്ങാട് ബാലച ന്ദ്രൻ തയാറാക്കിയ ‘ശ്രീനാരാ യണഗുരു-ദ് പ്രോഫെറ്റ് ഓഫ് ദ് പീസ്’ എന്നീ ഗ്രന്ഥങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു.

വത്തിക്കാനിലും ലണ്ടനിലും ബഹറിനിലും ഡൽഹിയിലും നടന്ന ലോകമത സമ്മേളനങ്ങളുടെ ചുവടു പിടിച്ചാണ് ഒക്ടോബർ 14 ന് ആസ്ട്രേലിയയിലെ സമ്മേളനം.

Sivagiri Math receives Australian Government’s Global Harmony Award

More Stories from this section

family-dental
witywide