ചരിത്ര നിമിഷം, അഭിമാനം; ആറ് ഇന്ത്യൻ വംശജർ യുഎസ് ഹൗസ് ഓഫ് റെപ്രസന്ററ്റീവായി സത്യപ്രതിജ്ഞ ചെയ്തു

വാഷിങ്ടൺ: ചരിത്രത്തിലാദ്യമായി ആറ് ഇന്ത്യൻ അമേരിക്കൻ നിയമനിർമ്മാതാക്കൾ വെള്ളിയാഴ്ച യുഎസ് ജനപ്രതിനിധിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏറ്റവും മുതിർന്ന കോൺഗ്രസുകാരനായ അമി ബേര സോഷ്യൽ മീഡിയയിൽ വിവരം പങ്കുവെച്ചു. ഇവർക്ക് പുറമെ, 119-ാമത് യുഎസ് കോൺഗ്രസിൽ റോ ഖന്ന , രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ, ശ്രീ താനേദാർ, സുഹാസ് സുബ്രഹ്മണ്യം എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

12 വർഷം മുമ്പ് താൻ മാത്രമായിരുന്നു കോൺ​ഗ്രസിലെ ഒരേയൊരു ഇന്ത്യൻ അമേരിക്കനെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ആറ് ഇന്ത്യൻ അമേരിക്കക്കാർ കോൺഗ്രസ് സീറ്റുകൾ വഹിക്കുന്നു. ഹൗസ് ഫ്ലോറിലെ ആറ് ഇന്ത്യൻ അമേരിക്കൻ പ്രതിനിധികളുടെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു.

119-ാമത് യുഎസ് കോൺഗ്രസിൻ്റെ ഔപചാരികമായ ആരംഭ വേളയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഹൗസ് അംഗങ്ങളുടെയും സത്യപ്രതിജ്ഞ ചടങ്ങ് റിപ്പബ്ലിക്കൻ മൈക്ക് ജോൺസൺ ഹൗസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനെ പിന്നാലെ നടന്നു. ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗങ്ങളായ ആറ് ഇന്ത്യൻ അമേരിക്കൻ നിയമനിർമ്മാതാക്കളും ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസിന് വോട്ട് രേഖപ്പെടുത്തി.

Also Read

More Stories from this section

family-dental
witywide