
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയില്‍ കടല്‍ത്തീരത്തോട് ചേര്‍ന്ന ഭാഗത്ത് ചെറിയ സിലിണ്ടര്‍ രൂപത്തിലുള്ള വസ്തു കണ്ടെത്തി. കൊച്ചിയില്‍ കടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് വീണ കണ്ടെയ്‌നറുകളില്‍ നിന്നുള്ള വസ്തുക്കള്‍ ആണെന്ന സംശയമാണ് ആദ്യം ഉയര്‍ന്നത്. ആശങ്ക പരന്നതോടെ നാട്ടുകാര്‍ പൊലീസിനെ വിളിച്ചു. പുന്നപ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് ബോംബ് സ്‌കോഡും സ്ഥലത്ത് പരിശോധന നടത്തി. എന്നാല്‍ കപ്പലില്‍ നിന്നും വീണുപോയ വസ്തുവല്ലെന്നും സ്‌കൂബ ഡൈവേഴ്സ് ഉപയോഗിക്കുന്ന സിലിണ്ടര്‍ ആണ് തീരത്ത് അടിഞ്ഞതെന്നും കണ്ടെത്തി.
കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ ആലപ്പുഴ തീരത്ത് എത്താനുള്ള സാധ്യതയാണ് കൂടുതല്‍ എന്നാണ് വിവരം. ഇതിന്‍പ്രകാരമുള്ള മുന്നറിയിപ്പുകളില്‍ പരിഭ്രാന്തിയിലിരിക്കവെയാണ് സിലിണ്ടര്‍ തീരത്തോട് അടുത്തത്.















