
ഫോഡബിൾ സ്മാർട്ട്ഫോൺ വിപണിയിലേക്ക് മത്സരത്തിനായി ഇറങ്ങാൻ ഐഫോണും തയ്യാറെടുക്കുന്നു. 2026 ൽ ഫോഡബിൾ മോഡല്‍ ഐഫോണുകൾ വിപണിയിൽ എത്തും എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 18 സീരീസിനൊപ്പം ആയിരിക്കുമിത്. 7.5 ഇഞ്ച് ഇന്നർ ഡിസ്പ്ലേയും 5.5 ഇഞ്ച് ഔട്ടർ ഡിസ്പ്ലേയുമാകും ഫോ ഡബിൾ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക.
1999 ഡോളർ ആയിരിക്കും വില എന്നും വിവിധ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. സാംസങ്ഗ്യാലക്സി ഇസെഡ് ഫോൾഡ് മാതൃകയിൽ ബുക്ക് സ്റ്റൈൽ ഫോൾഡിങ് ഡിസൈൻ ആയിരിക്കും ഐഫോൺ പിന്തുടരുക എന്നാണ് വിവരങ്ങൾ. പൊതുവേ റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത് സാംസങ് ഗാലക്സി
ഫോൺ മോഡലുകളെക്കാൾ കനം കുറഞ്ഞതായിരിക്കുമെന്നാന്ന് .അൺഫോൾഡ് ചെയ്യുമ്പോൾ 4.5 എംഎം കനം മാത്രമായിരിക്കും ഫോണിന് ഉണ്ടാവുക.ഫെയ്സ് ഐഡി ഒഴിവാക്കി സൈഡ് മൗണ്ടഡ് ടച്ച് ഐഡി ആയിരിക്കും നൽകുക .മെറ്റ ലെൻസ് എന്ന് വിളിക്കപ്പെടുന്ന ഫ്രണ്ട് ക്യാമറയും പരീക്ഷിക്കപ്പെട്ടേക്കും. നിലവിൽ ഫോഡബിൾ മോഡലിന് വേണ്ടിയുള്ള ഐഒഎസ് വികസിപ്പിക്കുകയാണന്നും റിപ്പോട്ടുകൾ അവകാശപ്പെടുന്നു.
.