ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിശദീകരണം; ട്രംപിന്‍റെ രണ്ട് ഇംപീച്ച്‌മെന്‍റുകൾ പ്രദർശിപ്പിച്ചിരുന്ന ഫലകം നീക്കി മ്യൂസിയം

വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രണ്ട് ഇംപീച്ച്‌മെന്‍റുകൾ പ്രദർശിപ്പിച്ചിരുന്ന ഫലകം നീക്കിയത് സൗന്ദര്യപരമായ കാരണങ്ങളാലാണെന്നും, ഏതെങ്കിലും ഭരണകൂടത്തിന്റെയോ സർക്കാർ ഉദ്യോഗസ്ഥന്റെയോ നിർദ്ദേശപ്രകാരമല്ലെന്നും സ്മിത്‌സോണിയൻ നാഷണൽ മ്യൂസിയം ഓഫ് അമേരിക്കൻ ഹിസ്റ്ററി സ്ഥിരീകരിച്ചു.
വാഷിംഗ്ടൺ ഡിസിയിലെ മ്യൂസിയം എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്, “ദി അമേരിക്കൻ പ്രസിഡൻസി: എ ഗ്ലോറിയസ് ബർഡൻ” എന്ന പ്രദർശനത്തിന് ഈ ഫലകം അനുയോജ്യമായിരുന്നില്ല എന്നാണ്.

“25 വർഷം പഴക്കമുള്ള ഒരു പ്രദർശനത്തിലേക്ക് താൽക്കാലികമായി കൂട്ടിച്ചേർത്ത ഫലകം, മ്യൂസിയത്തിന്റെ രൂപഭാവം, സ്ഥാനം, സമയരേഖ, മൊത്തത്തിലുള്ള അവതരണം എന്നിവയുടെ മാനദണ്ഡങ്ങൾ പാലിച്ചില്ല,” എന്നും പോസ്റ്റിൽ പറയുന്നു. “പ്രദർശനത്തിലെ മറ്റ് ഭാഗങ്ങളുമായി ഇത് ഒത്തുപോയില്ല, കൂടാതെ അതിനുള്ളിലെ വസ്തുക്കളുടെ കാഴ്ചയെ തടസ്സപ്പെടുത്തുകയും ചെയ്തു. ഈ കാരണങ്ങളാലാണ് ഞങ്ങൾ ഫലകം നീക്കം ചെയ്തത്,” മ്യൂസിയം വിശദീകരിച്ചു.

More Stories from this section

family-dental
witywide