
വാഷിംഗ്ടണ്‍: പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ ലോള ഡോള്‍ (ലോലിത കലണ്ടര്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍. ഗയാനയിലെ നിന്നുള്ള 33കാരിക്ക് ശനിയാഴ്ച രാത്രി 11:35ഓടെയാണ് വെടിയേറ്റത്. ജോര്‍ജ് ടൗണിലെ വീടിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. കഴുത്ത്, മുഖം, കൈകള്‍, വലത് കാല്‍ എന്നിവിടങ്ങളില്‍ ഗുരുതര പരുക്കുണ്ട്.
കാറില്‍ ഇരിക്കുകയായിരുന്ന ലോളയെ ബൈക്കിലെത്തിയ ഒരാള്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ജോര്‍ജ് ടൗണ്‍ പബ്ലിക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രകോപനപരമായ പോസ്റ്റുകളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയുമാണ് ലോള ഡോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.