
വാഷിംഗ്ടണ്‍: യുഎസിലെ ടോയ്‌ലറ്റ് പേപ്പർ പ്രതിസന്ധിക്ക് ജപ്പാൻ സാങ്കേതികവിദ്യ വലിയ മാറ്റം കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുകൾ. നിലവിൽ യുഎസിലെ ടോയ്‌ലറ്റ് പേപ്പർ ക്ഷാമം കടുത്ത അവസ്ഥയിലാണ്. ഇതോടെ ജപ്പാനീസ് ബദലിന് പ്രിയമേറി എന്നാണ് റിപ്പോര്‍ട്ടുകൾ. ജപ്പാനിലെ ഹൈടെക് ടോയ്‌ലറ്റ് സംവിധാനങ്ങൾ ടോയ്‌ലറ്റ് പേപ്പറിന് പകരം
വാട്ടർ ജെറ്റുകളാണ് ഉപയോഗിക്കുന്നത്.
ഇവ അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന വാട്ടർ പ്രഷറും ചൂടുള്ള എയർ ഡ്രൈയിങ്ങും വാഗ്ദാനം ചെയ്യുന്നു. അതിനാൽ ടോയ്‌ലറ്റ് പേപ്പറിന്റെ ഉപയോഗം ആവശ്യം വരില്ല. ചില യുഎസ് വീടുകളിൽ, ടോയ്‌ലറ്റ് പേപ്പർ വിതരണത്തിലെ കുറവ് കാരണം ഇത്തരം സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാകും. കൂടാതെ, ശുചിത്വത്തിന്റെ കാര്യത്തിൽ ഇത് കൂടുതൽ നല്ലതാണെന്നും കരുതപ്പെടുന്നു. ചെലവ് കുറവാണെന്നുള്ളതാണ് മറ്റൊരു സവിശേഷത. ഒരു റോൾ ടോയ്‌ലറ്റ് പേപ്പർ വലിയ ചെലവ് വരില്ലെന്ന് കരുതുമെങ്കിലും വാർഷിക ചെലവ് കണക്കിലെടുക്കുമ്പോൾ ഇത് നല്ലൊരു തുകയായി മാറുന്നുണ്ട്. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം, വാഷ്‌ലെറ്റ് സംവിധാനങ്ങൾ 40 ഡോളറിൽ നിരക്കിൽ ടോയ്‌ലറ്റുകളിൽ സ്ഥാപിക്കാൻ കഴിയും.