
ലൊസാഞ്ചലസ് : ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യ മിഷേല്‍ റെയ്‌നറും കൊല്ലപ്പെട്ട സംഭവത്തിൽ മകൻ നിക്ക് റെയ്‌നറെ പൊലീസ് അറസ്റ്റു ചെയ്‌തു. ഇരുവരെയും നിക്കാണ് കുത്തി കൊലപ്പെടുത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളടക്കം പുറത്തുവിടുന്നത്.
മെഡിക്കൽ സഹായം ആവശ്യപ്പെട്ട് സമീപവാസികളുടെ ഫോൺ കോളിനെ തുടർന്നെത്തിയ സംഘമാണ് കഴിഞ്ഞദിവസം ലൊസാഞ്ചലസിലെ വീട്ടിൽ വയോധികരായ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീടാണ് കൊല്ലപ്പെട്ടത് റോബ് റെയ്‌നറും ഭാര്യ മിഷേല്‍ റെയ്‌നറുമാണെന്ന് തിരിച്ചറിഞ്ഞത്. റോബിന് 78 വയസും മിഷേലിന് 68 വയസുമായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സംവിധായകനും നടനുമായ ശ്രദ്ധേയമായ റോബ്, 1980–90 കളിൽ ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്തു. കോമഡി ഇതിഹാസം കാള്‍ റെയ്‌നറുടെ മകനാണ്. 1984 ൽ ഇറങ്ങിയ ‘ദിസ് ഈസ് സ്പൈനൽ ടാപ്’ ആണ് ആദ്യമായി സംവിധാനം ചെയ്തത്. ഈ സിനിമയിൽ നായകനുമായി. വെൻ ഹാരി മെറ്റ് സാലി (1989), ദ് പ്രിൻസസ് ബ്രൈഡ് (1987), മിസറി (1990), എ ഫ്യു ഗുഡ്‌മെൻ (1992) എന്നിവയടക്കം ശ്രദ്ധനേടിയ ചിത്രങ്ങളായിരുന്നു.
Son arrested in connection with the murder of director Rob Reiner and his wife












