ഇമെല്‍ഡ ചുഴലിക്കാറ്റ് ഭീതിയില്‍ സൗത്ത് കരോലിന: ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതീവ ജാഗ്രത

സൗത്ത് കരോലിന : ശനിയാഴ്ചയോടെ ശക്തമാകുന്ന ഇമെല്‍ഡ ചുഴലിക്കാറ്റ് ഭീതിയെത്തുടര്‍ന്ന് സൗത്ത് കരോലിനയില്‍ ഗവര്‍ണര്‍ ഹെന്റി മക്മാസ്റ്റര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. ഇമെല്‍ഡ ശനിയാഴ്ച ഉഷ്ണമേഖലാ കൊടുങ്കാറ്റായി ശക്തിപ്പെടുകയും ഞായറാഴ്ചയോ തിങ്കളാഴ്ചയോ തീവ്രചുഴലിക്കാറ്റായി മാറുകയും ചെയ്‌തേക്കാമെന്നാണ് പ്രവചനം.

കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും തയ്യാറെടുപ്പുകള്‍ ആരംഭിക്കാനും സംസ്ഥാനത്തെ ജനങ്ങളോട് സൗത്ത് കരോലിന ഗവര്‍ണര്‍ വെള്ളിയാഴ്ച നിര്‍ദേശിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമായിട്ടുണ്ട്.

കൊടുങ്കാറ്റിന്റെ വരവ്, വേഗത, തീവ്രത എന്നിവ പ്രവചിക്കാന്‍ പ്രയാസമാണന്നും എന്നാല്‍, സൗത്ത് കരോലിന സംസ്ഥാനത്തുടനീളം ശക്തമായ കാറ്റ്, കനത്ത മഴ, വെള്ളപ്പൊക്കം എന്നിവയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വാരാന്ത്യത്തില്‍ ബഹാമാസ് വഴി നീങ്ങുന്ന ചുഴലിക്കാറ്റ് പിന്നീട് വടക്കോട്ട് തിരിയും, തെക്കുകിഴക്കന്‍ തീരത്ത് ആഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. തിങ്കളാഴ്ച ഉച്ചയ്ക്കും ചൊവ്വാഴ്ചയും, കൊടുങ്കാറ്റിന്റെ കേന്ദ്രം സൗത്ത് കരോലിന തീരത്തിനടുത്തായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. സൗത്ത് കരോലിന മുതല്‍ വിര്‍ജീനിയ വരെയാണ് ഏറ്റവും ശക്തമായ മഴയും കാറ്റും ഉണ്ടാകുക, കൊടുങ്കാറ്റിനും തീരദേശ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

More Stories from this section

family-dental
witywide