ബെൽവിൽ സെൻ്റ് കുര്യാക്കോസ് ഏലിയാസ് ചാവറ സിറോ മലബാർ ദേവാലയം ഇടവകയായി ഉയർത്തി

ജോമോൻ ജോയ്

ബെൽവിൽ (ഒന്റാറിയോ, കാനഡ): സെൻറ് കുര്യാക്കോസ് സിറോ മലബാർ  ദേവാലയം, ഏപ്രിൽ 26, 2025-ന് നടന്ന “മിഷൻ നൈറ്റ് 2025″ പരിപാടിയിൽ ബിഷപ്പ് മാർ ജോസ് കല്ലുവേലിലിന്റെ നേതൃത്വത്തിൽ, ഔദ്യോഗികമായി മിഷനിൽനിന്നു ഇടവകയിലേക്ക്  ഉയർത്തപ്പെട്ടു. ബിഷപ്പ് കല്ലുവേലിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്, വിശുദ്ധ സിംഹാസനത്തിന്റെ അധികാരത്താൽ ദേവാലയത്തിൻ്റെ ഇടവക ഉയർത്തലിന്റെ ഡിക്രി ഔദ്യോഗികമായി വായിച്ച് പ്രഖ്യാപിച്ചു.


ചടങ്ങിന്റെ ഭാഗമായി മതബോധനം പ്രിൻസിപ്പൽ . അരുൺ തോമസ് സ്വാഗതപ്രസംഗം നിർവഹിച്ചു.  വികാരി ഫാദർ ജോണി കുന്നത്ത്  അധ്യക്ഷ പ്രസംഗം നടത്തി. ഡോ. വർഗീസ് കോശി ആശംസാപ്രസംഗവും, ട്രസ്റ്റി ശ്രീ. ജോൺസ് ജോസഫ് നന്ദിപ്രസംഗവും നടത്തി.

പൊതുസമ്മേളനത്തിനെ തുടർന്ന്, മതബോധനം വിദ്യാർത്ഥികളും ഇടവക അംഗങ്ങളും ഒരുക്കിയ സമ്പന്നമായ സാംസ്‌കാരിക പരിപാടികൾ അരങ്ങേറി. 2015-ൽ സ്ഥാപിതമായ ഈ ദേവാലയം, ദീർഘവർഷങ്ങളായി വിശ്വാസസഭയുടെ ആത്മീയ വളർച്ചയ്ക്കായി പ്രവർത്തിച്ചുവന്നതിൻ്റെ ഫലമായി, ഇടവക അർഹത നേടിയതാണ്. ദേവാലയ വികാരിമാരുടെയും, വിശ്വാസ സമൂഹത്തിന്റെയും ശുശ്രൂഷാഭാരവാഹികളുടെയും ഒരുമയും പരിശ്രമവും ഈ അഭിമാനകരമായ നേട്ടത്തിന് പിതാവായിട്ടുണ്ട്. പരിപാടിയുടെ സമാപനത്തിൽ വിശ്വാസികൾക്ക് സമുഹഭക്ഷണവും ഒരുക്കി. വിശാലമായ ജനപങ്കാളിത്തം പരിപാടിയെ ഒരു മഹത്തായ ആഘോഷമാക്കി മാറ്റി.


 
ഏപ്രിൽ 27, 2025-ന്,  ബിഷപ്പ് മാർ ജോസ്  കല്ലുവേലിൽ, ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും, തുടർന്ന് കേക്ക് മുറിച്ച് ദേവാലയത്തിൻറെ ഇടവകയിലേക്ക് ഉയർത്തലിൻ്റെ ആഘോഷ പരിപാടികൾ സമാപിക്കുകയും ചെയ്തു.
ഈ ഇരുദിനാഘോഷം, ബെൽവിൽ സിറോ മലബാർ വിശ്വാസ സമൂഹത്തിന്റെ ദൈവാനുഭവത്തിൻ്റെ പുതുവാതില്പടിയായി മാറി.


St. Kuriakose Elias Chavara Syro-Malabar Church in Belleville elevated to parish status

More Stories from this section

family-dental
witywide