ഡെൻവറിലെ ഷോപ്പിംഗ് മാളിൽ വച്ച് 3 പേർക്ക് അജ്ഞാതൻ്റെ കുത്തേറ്റു, ഒരു സ്ത്രീ മരിച്ചു

ഡെൻവറിൽ 3 പേർക്ക് അജ്ഞാതൻ്റെ കുത്തേറ്റു. ഒരു സ്ത്രീ കൊല്ലപ്പെട്ടു. 2 പേരുടെ നില ഗുരുതരമാണ്. 3 സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. 3 പേരേയും കുത്തിയത് ഒരാളാണ് എന്ന് പൊലീസ് കരുതുന്നു. അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം 5 നും 6 നും ഇടയിൽ പ്രശസ്തമായ ഡൗണ്ടൗൺ ഷോപ്പിംഗ് ഏരിയയായ 16-ാം സ്ട്രീറ്റ് മാളിന് സമീപമാണ് സംഭവമുണ്ടായത് എന്ന് ഡെൻവർ പൊലീസ് ഡിപ്പാർട്ട്‌മെന്റ് X-ലെ പ്രസ്താവനയിൽ പറഞ്ഞു.

മരിച്ച സ്ത്രീയുടേയോ പരുക്കേറ്റവരുടെയോ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. അക്രമിയും ഇരകളും തമ്മിൽ ഒരു മുൻപരിചയും ഇല്ലായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.

stabbings in a downtown Denver shopping area 1 dead

More Stories from this section

family-dental
witywide