ഗോവയിലെ ഷിർഗാവ് ക്ഷേത്ര ഉൽസവത്തോട് അനുബന്ധിച്ച് തിക്കും തിരക്കും: 6 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്ക്

വെള്ളിയാഴ്ച ഗോവയിലെ ഷിർഗാവ് ക്ഷേത്ര ഉൽസവത്തോട് അനുബന്ധിച്ച് നടന്ന ലൈരായ് ദേവി ജാത്ര (ഘോഷയാത്ര) വേളയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. 50 ലധികം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

ആളുകൾ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ പലരും പാടുപെട്ടതായി ദൃക്‌സാക്ഷികൾ വിവരിച്ചു.

അടിയന്തര സേവനങ്ങളും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പരുക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. വലിയ ജനക്കൂട്ടവും തിരക്ക് നിയന്ത്രിക്കുന്ന സംവിധാനങ്ങളുടെ അഭാവവുമാണ് അപകട കാരണം

വടക്കൻ ഗോവയിലെ ഷിർഗാവ് ഗ്രാമത്തിൽ വർഷം തോറും നടക്കുന്ന ഒരു ഹിന്ദു ഉത്സവമാണ് ഷിർഗാവ് ജാത്ര അല്ലെങ്കിൽ ലൈരായ് ദേവി ജാത്ര. പാർവതി ദേവിയുടെ അവതാരവും ഗോവൻ നാടോടിക്കഥകളിലെ ഏഴ് സഹോദരി ദേവതകളിൽ ഒരാളുമാണെന്ന് വിശ്വസിക്കപ്പെടുന്ന ലൈരായ് ദേവിയുടെ ഉൽസവമാണ് ഇത്.

Stampede At Goa’s Shirgaon Temple

More Stories from this section

family-dental
witywide