സ്റ്റീക്ക്, ഞണ്ട്, സിഗരറ്റുകൾ… ക്രിസ്തുമസ് അടിച്ചുപൊളിക്കാൻ തടവുകാർക്ക് ഡ്രോൺ വഴി ‘സഹായം’, കയ്യോടെ പൊക്കി സെക്യൂരിറ്റി ഗാർഡ്

ബിഷോപ്‌വില്ല: സൌത്ത് കരോലിനയിലെ ലീ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ജയിൽ മുറ്റത്തേക്ക് തടവുപുള്ളികൾക്കായി ഡ്രോൺ വഴി അനധികൃതമായി ഭക്ഷണമെത്തിച്ചെന്ന് റിപ്പോർട്ട്. ക്രിസ്മസിന് വെറും മൂന്നാഴ്ച ശേഷിക്കവെയാണ് ജയിൽ മുറ്റത്ത്, ഡ്രോൺ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഒരു പൊതി ഒരു ഗാർഡ് കണ്ടെത്തിയിരിക്കുന്നത്. സ്റ്റീക്ക്, ഭക്ഷ്യയോഗ്യമായ പായൽ, ഞണ്ട് , സിഗരറ്റുകൾ ഓൾഡ് ബേയുടെ ഒരു ടിൻ എന്നിവയടക്കമുള്ള പൊതിയാണ് ജയിൽമുറ്റത്ത് പതിച്ചത്. സൗത്ത് കരോലിന ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസ് എക്‌സിൽ ചിത്രങ്ങൾ സഹിതമാണ് ഇക്കാര്യം പങ്കുവെച്ചത്.

സൗത്ത് കരോലിനയിലെ ബിഷപ്പ്‌വില്ലെയിൽ സ്ഥിതി ചെയ്യുന്ന പുരുഷന്മാർക്കായുള്ള പ്രധാന സംസ്ഥാന ഹൈ സെക്യൂരിറ്റി ജയിലാണ് ലീ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻ. ഞായറാഴ്ച രാവിലെ ഡ്രോൺ പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു. അന്വേഷണം നടത്തുന്നുണ്ടെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.

സൗത്ത് കരോലിനയിലെ ഒരു ജയിലിന് സമീപം ഒരു ഡ്രോൺ പറത്തുന്നത് 30 ദിവസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യമാണ്. ജയിലിലേക്ക് കള്ളക്കടത്ത് വസ്തുക്കൾ ഉപേക്ഷിക്കുന്നത് 10 വർഷം തടവിന് ശിക്ഷിക്കാവുന്ന ഒരു കുറ്റകൃത്യമാണ്.

Steak, crab, cigarettes delivered to prisoners via drone at Bishopville prison.

More Stories from this section

family-dental
witywide