പാനൂരില്‍ പറമ്പ് വൃത്തിയാക്കാനെത്തിയപ്പോള്‍ കണ്ടത് സ്റ്റീല്‍ ബോംബുകള്‍; ഡോഗ് – ബോംബ് സ്‌ക്വാഡുകള്‍ സ്ഥലത്തെത്തി

പാനൂര്‍: പാനൂരില്‍ നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാത്തോടാണ് ഇവ കണ്ടെത്തിയത്. സ്ഥലമുടമയായ യു പി അനീഷ് തൊഴിലാളികളുമായി പറമ്പ് വൃത്തിയാക്കാനെത്തിയപ്പോഴാണ് ഇവ കണ്ടത്. ഉടന്‍ പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

ഡോഗ് – ബോംബ് സ്‌ക്വാഡുകള്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്.

More Stories from this section

family-dental
witywide